മഹാലക്ഷ്മിയെ അമര്‍ത്തി ചുംബിച്ച് മീനാക്ഷി; വൈറലായി ചിത്രങ്ങള്‍

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുള്ള താര ജോഡി ദിലീപും കാവ്യാ മാധവനുമായിരിക്കും. വളരെ സ്വകാര്യമായ ചടങ്ങിലാണ് ദിലീപും കാവ്യയും വിവാഹിതരായത്. ഇരുവരും ഒന്നിച്ച ആദ്യ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കില്‍ മുതല്‍ ഈ ജോഡിക്ക് ആരാധകര്‍ ഉണ്ടായി തുടങ്ങിയിരുന്നു. ആദ്യ ഭാര്യ മഞ്ജു വാര്യരുമായുള്ള ബന്ധം പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീപും കാവ്യാ മാധവനും വിവാഹിതരായത്. മഞ്ജു വാര്യരുമൊത്ത് ദിലീപ് ദാമ്പത്യ ജീവിതം നയിക്കുമ്പോഴും കാവ്യയേയും ദിലീപിനേയും ചേര്‍ത്ത് വെച്ച് നിരവധി ഗോസിപ്പുകള്‍ വരുമായിരുന്നു.

ഒരുപക്ഷെ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുള്ള താരജോഡിയും ദിലീപും കാവ്യാ മാധവനുമാണ്. ഇരുവരും നായകനും നായികയുമായി എത്തിയ സിനിമകളെല്ലാം തന്നെ വിജയം നേടിയവയാണ്. നടി മഞ്ജു വാര്യരേയും ദീലിപ് പ്രണയിച്ച് വിവാഹം ചെയ്തതാണ്. മഞ്ജു മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് ദിലീപുമായുള്ള വിവാഹം നടന്നത്. അന്ന് ദിലീപ് അത്ര വലിയ താരമായിരുന്നില്ല.

വിവാഹം കഴിഞ്ഞതോടെ അഭിനയം നിര്‍ത്തി വീട്ടമ്മയായി മഞ്ജു വാര്യര്‍ ഒതുങ്ങി. മനോഹരമായി ക്ലാസിക്ക് ഡാന്‍സ് അവതരിപ്പിച്ചിരുന്ന മഞ്ജു വളരെ വിരളമായി മാത്രമാണ് വിവാഹശേഷം ചിലങ്കയണിഞ്ഞത്. വിവാഹമോചനത്തിന് ശേഷം മഞ്ജു വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയും ഒട്ടനവധി ഗംഭീര കഥാപാത്രങ്ങള്‍ ചെയ്യുകയും ചെയ്തു. പതിവായി തന്റെ പേരിനൊപ്പം എപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറയുന്ന നടിയാണ് കാവ്യ മാധവനെന്നും അതിനാല്‍ രണ്ടാം വിവാഹത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ കാവ്യയെ ജീവിത സഖിയാക്കിയാല്‍ കൊള്ളാമെന്ന് തോന്നിയെന്നും അങ്ങനെയാണ് കാവ്യയുടെ വീട്ടുകാരോട് ആലോചിച്ച് സമ്മതം വാങ്ങി വിവാഹം ചെയ്തത് എന്നുമാണ് വിവാഹശേഷം ദിലീപ് പറഞ്ഞത്.

മഞ്ജുവുമായുള്ള ബന്ധത്തില്‍ പിറന്ന മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് താമസം. മകളുടെ പൂര്‍ണ്ണ സമ്മതവും ഉള്ളതിനാലാണ് താന്‍ രണ്ടാം വിവാഹത്തിന് തയ്യാറായതെന്നും ദിലീപ് പറഞ്ഞിട്ടുണ്ട്. കാവ്യയുമായുള്ള ബന്ധത്തില്‍ മഹാലക്ഷ്മി എന്നൊരു മകളും ദിലീപിനുണ്ട്. ഇന്ന് നാലാം പിറന്നാള്‍ ആഘോഷിക്കുന്ന തന്റെ സഹോദരി മഹാലക്ഷ്മിക്ക് ആശംസകള്‍ നേര്‍ന്ന് മീനാക്ഷി പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. അനിയത്തിയെ കെട്ടിപിടിച്ച് അമര്‍ത്തി ചുംബിക്കുന്ന മീനാക്ഷിയാണ് ചിത്രത്തിലുള്ളത്. ദിലീപിന്റെ മക്കളായതിനാല്‍ തന്നെ മീനാക്ഷിയും മഹാലക്ഷിമയും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട കു്ട്ടികളാണ്.

കാവ്യാ മാധവന്റേയും ദിലീപിന്റേയും മഹാലക്ഷ്മിയുടേയും ചിത്രങ്ങള്‍ ആരാധകര്‍ക്ക് ലഭിക്കുന്നത് പലപ്പോഴും മീനാക്ഷി പങ്കുവെക്കുമ്പോഴാണ്. ഇരുവരുടേയും ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. മഹാലക്ഷ്മിക്ക് പിറന്നാള്‍ ആശംസിക്കുന്നതിനൊപ്പം എന്നും എപ്പോഴും ഇതേ സ്‌നേഹത്തോടെ കഴിയാന്‍ ദൈവം അനുഗ്രഹിക്കട്ടേയെന്നും ചിലര്‍ കമന്റായി കുറിച്ചു. ദിലീപിനെ വിവാഹം ചെയ്തതോടെ കാവ്യ മാധവനും സിനിമ ജീവിതം അവസാനിപ്പിച്ചു.