31 ആം പിറന്നാൾ ആഘോഷമാക്കി മീരാനന്ദൻ

മുപ്പത്തിയൊന്നാം പിറന്നാൾ ആഘോഷമാക്കി മീര നന്ദൻ. ദുബായിൽവെച്ചു നടന്ന പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ മീര സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധിപേരാണ് മീരയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് എത്തിയത്. ഓരോ ദിവസം കഴിയുംതോറും മീര സുന്ദരിയായി വരികയാണ് തുടങ്ങിയ കമന്റുകൾ ഫോട്ടോയ്ക്ക് താഴേ വരുന്നുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീര നന്ദൻ. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് മീരയെ മലയാളികൾ ആദ്യം അറിയുന്നത്. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലെ നായികയായി അഭിനയ രംഗത്തും എത്തി. പിന്നീടങ്ങോട്ട് താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു. ഇപ്പോൾ ദുബായിൽ ഒരു എഫ് എമ്മിൽ ആർജെ ആയി ജോലി ചെയ്ത് വരികയാണ് താരം.

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരം. ചിത്രങ്ങളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിനും യാതൊരു മടിയും താരം കാണിക്കാറില്ല. വസ്ത്ര ധാരണത്തിന്റെ പേരിൽ പലപ്പോഴും സൈബർ ആക്രമണം നേരിടേണ്ടി വന്ന താരവുമാണ് മീര. ഇതിനൊക്കെ തക്കതായ മറുപടിയും നൽകിയിട്ടുണ്ട്.

2017ൽ പുറത്തിറങ്ങിയ ഗോൾഡ് ക്വയിൻ എന്ന സിനിമയിലാണ് മീര അവസാനമായി അഭിനയിച്ചിരിക്കുന്നത്. പുതിയ മുഖം, കേരള കഫേ, സീനിയേഴ്‌സ്, മല്ലു സിങ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.