മക്കളുടെ കാര്യത്തിൽ ഞാനൊരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, പൊട്ടിക്കരഞ്ഞ് മേനക സുരേഷ്

എൺപതുകളിൽ മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്നു മേനക.തമിഴ് സിനിമയിലൂടെയായിരുന്നു മേനകയുടെ സിനിമയിലേക്കുള്ള കടന്നുവരവ്.പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക തന്റെ അഭിനയ മികവുകൊണ്ട് ആരാധകരുടെ ഇഷ്ട താരമായി മാറി.116 സിനിമകളിൽ മേനക അഭിനയിച്ചുകഴിഞ്ഞു.മലയാളം,തമിഴ് സിനിമകളെ കൂടാതെ തെലുങ്ക്,കന്നട സിനിമകളിലും മേനക തന്റെ സാന്നിധ്യം അറിയിച്ചു.നീണ്ടകാലം മലയാള സിനിമയിൽ നിന്നും മാറി നിന്ന താരം പിന്നീട് സിനിമാ നിർമാണ രംഗത്ത് സജീവമായിരുന്നു.നിർമാതാവ് സുരേഷാണ് മേനകയുടെ ഭർത്താവ്.നടി കീർത്തി സുരേഷിനെ കൂടാതെ രേവതി സുരേഷ് എന്ന മറ്റൊരു മകളും മേനകയ്ക്കുണ്ട്

മകളുടെ കാര്യത്തിൽ തനിക്ക് പറ്റിയ വീഴ്ചയെക്കുറിച്ച് പറഞ്ഞുള്ള മേനക സുരേഷിന്റെ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. കീർത്തി നന്നായി വയലിൻ വായിക്കുന്നയാളാണ്. മദ്രാസിൽ നിന്നും തിരുവനന്തപുരത്തേക്ക് ഷിഫ്റ്റ് ചെയ്ത സമയത്ത് ഞാൻ കീർത്തിയുടെ കൂടെ പോവാറുണ്ടായിരുന്നില്ല. ഇവിടേക്ക് വന്നത് എനിക്കത്ര താൽപര്യമില്ലായിരുന്നു. പുറത്തേക്കൊന്നും പോവുന്നതേ ഇഷ്ടമല്ലായിരുന്നു. മദ്രാസിലായിരുന്ന സമയത്ത് ഞാനെപ്പോഴും അവളുടെ കൂടെ പോവാറുണ്ടായിരുന്നു.

തിരുവനന്തപുരത്തെത്തിയതിന് ശേഷം അഞ്ചാറ് പരിപാടികൾക്ക് ഞാൻ പോയിട്ടേയുണ്ടായിരുന്നില്ല. അമ്മ കൂടെ വരാത്തതിന്റെ വിഷമം അവളിലുണ്ടായിരുന്നു. ഞാൻ ചെല്ലാത്തതിന്റെ സങ്കടം അവളുടെ മനസിലുണ്ടായിരുന്നു. ഈയ്യിടെ അവളുടെ ആൽബം നോക്കിയപ്പോഴാണ് അവളുടെ ഡ്രസും വയലിൻ വെച്ചോണ്ട് നിൽക്കുന്ന ഫോട്ടോയുമൊക്കെ കണ്ടപ്പോഴാണ് ഇതിനൊന്നും ഞാൻ പോയില്ലല്ലോ എന്നോർത്ത്. ഇവിടെ നീരജയുടെ പെർഫോമൻസ് കാണുമ്പോൾ ഞാൻ മനസിലോർത്തത് കീർത്തിയെ ആയിരുന്നു. അമ്മയെന്ന നിലയിൽ എനിക്ക് ഇക്കാര്യത്തിൽ പിഴവ് പറ്റിയിട്ടുണ്ട്. അതിന് ഞാനിപ്പോൾ ക്ഷമ ചോദിക്കുകയാണ്. കീർത്തി അയാം വെരി വെരി സോറിയെന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു മേനക.

പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങിയ പല മുൻനിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.