മുകേഷുമായുള്ള രണ്ടാം വിവാഹം വേണ്ടെന്ന് തോന്നിയിട്ടില്ല, എല്ലാം നല്ലതിനാണ്- മേതിൽ ദേവിക

പ്രേക്ഷകരുടെ പ്രിയ നർത്തകിയാണ് മേതിൽ ദേവിക. കേരളത്തിൽ മാത്രമല്ല പുറത്തും ദേവികയ്ക്ക് ഒരുപാട് ആരാധകരുണ്ട്. 2013ൽ നടൻ മുകേഷുമായുള്ള വിവാഹത്തിന് ശേഷം താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിവാഹ മോചന വാർത്തയും ദേവിക തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇപ്പോളിതാ ദേവികയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ഇപ്പോളിതാ ദേവികയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

പലപ്പോഴും ആൾക്കാർ വിചാരിക്കുന്നത് എഴുത്തുകാരൻ രാജീവ് നായരാണ് തന്റെ മുൻ ഭർത്താവെന്നാണ്. എന്നാൽ അദ്ദേഹമല്ല. അദ്ദേഹം വേറെ പ്രൊഫഷനാണ് സോഷ്യൽ മീഡിയയിലേ ഇല്ല. പിരിയുമ്പോൾ പോലും ഐക്യം ഉണ്ടാകണം. കുട്ടിയുടെ കാര്യത്തിൽ അങ്ങനെയൊന്നും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഞാനാണ് അമ്മ. അമ്മയുടെ കൂടെ തന്നെയാണല്ലോ കുറേക്കാലം കുട്ടി. ഇപ്പോൾ ദേവാം​ഗ് ബാം​ഗ്ലൂരിൽ പഠിക്കുന്നു. വീക്കെന്റിൽ അച്ഛനെ കാണും. അതുമൊരു അനു​ഗ്രഹമാണ്.

മുകേഷുമായുള്ള രണ്ടാം വിവാഹം വേണ്ടെന്ന് തോന്നിയിട്ടില്ല. എല്ലാം നല്ലതിനാണ്. വഴക്കിടാതിരിക്കലാണ് തന്റെ വഴി. അതേസമയം ശണ്ഠ ചെയ്യേണ്ടിട‌ത്ത് ചെയ്യാനറിയാം. പാവമേയല്ല. ശാന്തത എല്ലായിടത്തും എപ്പോഴും കാണിക്കേണ്ടതില്ല. നമുക്ക് നമ്മളോട് ഒരു ഉത്തരവാദിത്വം ഉണ്ട്. പ്രൊഫഷണലി ആയാലും വീട്ടിലായാലും കുട്ടികളുടെ അടുത്തായാലും നമ്മളോട് നമ്മൾ കാണിക്കേണ്ട ഉത്തരവാദിത്വമുണ്ട്.

കലാകാരി എന്ന നിലയിലുള്ള സ്വാതന്ത്ര്യമായിരിക്കണം വ്യക്തി ജീവിതത്തെ ബാധിച്ചു. ചെറുപ്പത്തിലേ ഞാൻ പ്രോ​ഗ്രസീവാണ്. കല തരുന്ന ഫ്രീ തിംങ്കി​ഗ് ഉണ്ട്. വിവാഹ മോചനത്തിന്റെ കാരണത്തെക്കുറിച്ച് വന്ന ചോദ്യത്തിനും മേതിൽ ദേവിക മറുപടി നൽകി.

വളരെ പുരുഷാധിപത്യപരവും സാഡിസ്റ്റിക്കുമായ സമീപനമാണ് മുകേഷിൽ നിന്നുണ്ടായതെന്ന് അറിയാൻ കഴിഞ്ഞു. അത് സത്യമാണോ എന്നായിരുന്നു ചോദ്യം. ഇത് കേട്ട് കുറച്ച് നിമിഷം നിശബ്ദയായിരുന്ന മേതിൽ ദേവിക കട്ട് എന്ന് പറഞ്ഞു. ഞാൻ നോ എന്ന് പറഞ്ഞാൽ അതിൽ സത്യമില്ല. യെസ് എന്ന് പറഞ്ഞാലും അതൊക്കെ നമ്മൾ നിൽക്കുന്നത് പോലെയിരിക്കും.