മേതില്‍ ദേവികയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകിയാണ് മേതില്‍ ദേവിക. നടനും എംഎല്‍എയുമായ മുകേഷുമായുള്ള താരത്തിന്റെ വിവാഹവും വിവാഹ മോചനവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ മേതില്‍ ദേവികയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരമാണ് പുറത്തെത്തുന്നത്. മേതില്‍ ദേവികയുടെ ഫേസ്ബുക്ക് പേജിലെ വീഡഡിയോകള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. നര്‍ത്തകി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും എന്തെങ്കിലും സന്ദേശങ്ങള്‍ വരികയാണെങ്കില്‍ അറിയിക്കണമെന്ന് മേതില്‍ ദേവിക ആവശ്യപ്പെട്ടു. ‘എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല. വീഡിയോകള്‍ കാണുന്നില്ല. അറിയാതെ ലൈവ് പോകുന്നു. എന്തെങ്കിലും സന്ദേശങ്ങള്‍ വന്നാല്‍ അറിയിക്കണം’, ദേവിക പറയുന്നു. വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇപ്പോഴും ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും മേതില്‍ ദേവിക പറഞ്ഞു. മേതില്‍ ദേവിക 2021ല്‍ ചെയ്ത പോസ്റ്റുകളൊക്കെ ഫേസ്ബുക്ക് പേജില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.

അടുത്തിടെയാണ് മുകേഷും മേതില്‍ ദേവികയും തമ്മിലുള്ള വിവാഹ മോചന വാര്‍ത്ത പുറത്തെത്തിയത്. പരസ്പരമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ബന്ധം വേര്‍പിരിയുന്നത് മേതില്‍ ദേവിക പറഞ്ഞിരുന്നു. വക്കീല്‍ മുഖാന്തരം വിവാഹമോചനം ആവശ്യപ്പെട്ട് നോടീസ് അയച്ചിട്ടുണ്ട്. കോടതി നടപടികളിലേക്ക് എത്തിയിട്ടില്ല. മുകേഷിനെതിരെ താന്‍ പരസ്യമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. മുകേഷിനെതിരെ ഒരു മോശം പ്രസ്താവനയും ഉണ്ടായിട്ടില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന പല കാര്യങ്ങളും തെറ്റാണ്.വളരെ വ്യക്തിപരമായ കാര്യമാണ് വിവാഹമോചനം. 40 വ!ര്‍ഷത്തിലേറെയായി അഭിനയരം?ഗത്തുള്ള മുകേഷേട്ടനെ ഒരു തരത്തിലും അപമാനിക്കാന്‍ താന്‍ ആ?ഗ്രഹിക്കുന്നില്ല. ഒരു കുടുംബത്തിനകത്ത് നടക്കുന്ന കാര്യങ്ങള്‍ ആണിതൊക്കെ ദേവിക പറഞ്ഞു.

വകീല്‍ നോടീസില്‍ പങ്കാളിയുമായി തുട!ര്‍ന്ന് ജീവിക്കാനുള്ള വിശ്വാസം നഷ്ടമായി എന്നുണ്ട്. അതിനെ എങ്ങനെയൊക്കെ വ്യാഖ്യാനിച്ചെടുക്കും എന്നറിയില്ല. സൗഹാ!ര്‍ദപരമായി പിരിയാനാണ് ശ്രമിക്കുന്നത്. അതിനാല്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള യാതൊരു താത്പര്യവും തനിക്കില്ല.ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുണ്ട്. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ട് എന്നതിനര്‍ഥം അദ്ദേഹം മോശക്കാരനായ ഒരു മനുഷ്യനാണ് എന്നല്ലയെന്നും അവര്‍ പറഞ്ഞു.