എന്താ ഭംഗി, എൻറെ സങ്കൽപ്പത്തിനും മുകളിൽ, പശുകിടാവിൻറെ ഫോട്ടോ പങ്കിട്ട് എം.ജി ശ്രീകുമാർ

ഭം​ഗിയേറിയ പശുകിടാവിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ട് എംജി ശ്രീകുമാർ. എന്താ ഭംഗി. എൻറെ സങ്കൽപ്പത്തിനും മുകളിൽ. ദൈവ സൃഷ്ട്ടി, എന്താ അല്ലെ. നമിക്കുന്നു, എന്നാണ് എം.ജി ശ്രീകുമാർ ഫോട്ടോക്ക് കാപ്ഷൻ നൽകിയത്. ഗുരുവായൂർ ഗോശാലയിൽ ജനിച്ച പശുകിടാവാണെന്ന ഒരാളുടെ കമൻറിന് അല്ലെന്നും അക്കാര്യം പരിശോധിച്ച്‌ ഉറപ്പു വരുത്തിയെന്നും ശ്രീകുമാർ മറുപടി നൽകി.

നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാർ. മലയാളം കൂടാതെ തമിഴ് ഹിന്ദി ഗാനരംഗത്തും ഹിറ്റ് ഗാനങ്ങൾ താരം ആലപിച്ചിട്ടുള്ള താരം മിനിസ്‌ക്രീനിൽ അവതാരകനായും താരമെത്തുന്നുണ്ട്. സിനിമഗാനരംഗത്തും സ്റ്റേജ് ഷോകളിലെ തിരക്കുകൾക്കിടയിൽ തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം മറക്കാറില്ല. എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും തങ്ങൾ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മരക്കാർ അറബിക്കടലിൻറെ സിംഹമാണ് എം.ജി ശ്രീകുമാറിൻറെ ആലാപനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം. മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ബ്രോ ഡാഡിയാണ് ഗായകനായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.