ചേട്ടൻ മരിച്ചപ്പോൾ എത്താത്തതിന്റെ കാരണം വെളിപ്പെടുത്തി- എംജി ശ്രീകുമാർ

നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാർ. മലയാളം കൂടാതെ തമിഴ് ഹിന്ദി ഗാനരംഗത്തും ഹിറ്റ് ഗാനങ്ങൾ താരം ആലപിച്ചിട്ടുള്ള താരം മിനിസ്‌ക്രീനിൽ അവതാരകനായും താരമെത്തുന്നുണ്ട്. സിനിമഗാനരംഗത്തും സ്റ്റേജ് ഷോകളിലെ തിരക്കുകൾക്കിടയിൽ തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം മറക്കാറില്ല. എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും തങ്ങൾ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സൂര്യ കിരീടം വീണുടഞ്ഞു’ എന്ന പാട്ട് പാടുന്ന സമയത്ത് സഹോദരനും സംഗീത സംവിധായകനുമായ എം ജി രാധാകൃഷ്ണനുമായി ഒരു പിണക്കത്തിലായിരുന്നുവെന്ന് എം ജി ശ്രീകുമാർ പറയുന്ന വീഡിയോ ആണ് വൈറലാവുന്നത്. ആ പാട്ട് പാടി കൊണ്ടാണ് അതിന്റെ വിശേഷങ്ങൾ ഗായകൻ പങ്കുവെച്ചത്. തീർച്ചയായിട്ടും ഞാനീ പാട്ട് എന്റെ എല്ലാമെല്ലാമായിരുന്ന സഹോദരൻ എം ജി രാധാകൃഷ്ണന് വേണ്ടിയും അതുപോലെ ഗിരീഷ് പുത്തഞ്ചേരിയ്ക്ക് വേണ്ടിയും സമർപ്പിക്കുകയാണ്.

ഞങ്ങൾക്കിടയിൽ പ്രശ്‌നങ്ങളുണ്ടെന്ന് സിനിമയ്ക്കുള്ളിൽ നിന്നും ആരോ പറഞ്ഞ് പരത്തിയതാണ്. സഹോദരന്റെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ പറ്റാത്തതിനെ കുറിച്ചും ഗായകൻ സംസാരിച്ചു. അദ്ദേഹം എനിക്ക് പിതാവിനെ പോലെയാണ്. ഞാൻ പാടുന്നതിന്റെ കഴിവ് ചേട്ടനിലൂടെ കിട്ടിയതാണ്. ചേട്ടനുമായി വഴക്കായത് കൊണ്ടാണ് സംസ്‌കാരത്തിൽ പങ്കെടുക്കാത്തതെന്ന് പലരും പറഞ്ഞു. സത്യമങ്ങനെയല്ല. അന്ന് ഞാൻ അമേരിക്കയിലായിരുന്നു. ഒരു പ്രോഗ്രാമിന് പോയതാണ്. യേശുദാസും ലക്ഷ്മി ഗോപാലസ്വാമിയും ഇതിന് സാക്ഷികളാണ്. അവിടുത്തെ പ്രോഗ്രാം കഴിഞ്ഞതിന് ശേഷമാണ് ചേട്ടൻ മരിച്ച് പോയ കാര്യം അറിയുന്നത്. അവിടെ നിന്നും പെട്ടെന്ന് കേരളത്തിലേക്ക് എത്താൻ പറ്റില്ല. ഏകദേശം മൂന്ന് ദിവസമെടുക്കും. അതുവരെ ബോഡി വെക്കുന്നത് ശരിയാണോന്ന് അറിയില്ല. തൊട്ടടുത്ത ദിവസം സംസ്‌കാരം നടത്തിയെന്ന് എം ജി ശ്രീകുമാർ പറയുന്നു.

കൂടോത്രം ചെയ്തിട്ടുണ്ടോന്ന ചോദ്യത്തിന് അതെന്താണെന്നാണ് താരം തിരികെ ചോദിച്ചത്. പ്രേതം, ഭൂതം, ബ്രഹ്മരക്ഷസ്, തുടങ്ങിയവയിലൊന്നും യാതൊരു വിശ്വാസമില്ല. സഹോദരന്റെ മകളുടെ വിവാഹത്തിന് കൂടോത്രം വെച്ചതിനെ പറ്റിയും അവതാരകൻ ചോദിച്ചു. അന്ന് മദ്രാസിൽ നിന്നും വാങ്ങിയ അഞ്ച് പവന്റെ മാല ഒരു ബോക്‌സിലാക്കി കൊടുത്തു. അവിടുത്തെ രീതി അനുസരിച്ച് മഞ്ഞളൊക്കെ തേച്ചാണ് ബോക്‌സ് ഉണ്ടാവുക. അതിൽ എംജിആർ എന്ന് എഴുതുകയും ചെയ്തത് തെറ്റിദ്ധരിക്കപ്പെട്ടു. ശേഷം അവരാ മാല ഉരുക്കി പലയിടത്തായി കളഞ്ഞുവെന്ന് എംജി ശ്രീകുമാർ പറയുന്നു.