മൈക്ക് ടൈസന്‍ ഇംഗ്ലീഷില്‍ ഒരുപാട് ചീത്ത വിളിച്ചു.

വിജയ് ദേവരക്കൊണ്ട നായകനായി എത്തുന്ന ലൈഗര്‍ വ്യാഴാഴ്ച തിയറ്ററില്‍ എത്തിയിരിക്കുകയാണ്. ആരാധകരെ ആവേശത്തിലാക്കാൻ ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസനും ചിത്രത്തില്‍ ചെറിയ റോളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ മൈക്ക് ടൈസനെക്കുറിച്ച് വിജയ് നടത്തിയ വെളിപ്പെടുത്തൾ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് മൈക്ക് ടൈസന്‍ തന്നെ തമാശയ്ക്ക് അധിക്ഷേപിച്ചു എന്നാണ് വിജയ് പറഞ്ഞിരിക്കുന്നത്. ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റിയ നല്ല വ്യക്തിയാണ് മൈക്ക് ടൈസന്‍ എന്നും താരം അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നു. അദ്ദേഹം എന്നെ ഇംഗ്ലീഷില്‍ ഒരുപാട് ചീത്ത വിളിച്ചു. അദ്ദേഹം പറഞ്ഞതെന്താണെന്ന് ഇപ്പോള്‍ പറയാന്‍ പോലുമാവുന്നതല്ല. എന്തായാലും അദ്ദേഹത്തിനൊപ്പമുള്ള സമയം നല്ലതായിരുന്നു – വിജയ് ദേവരക്കൊണ്ട പറഞ്ഞിരിക്കുന്നു.

ഇന്ത്യന്‍ ഭക്ഷണത്തോടും സംഗീതത്തോടും മൈക്ക് ടൈസനു പ്രിയമുണ്ടെന്നും വിജയ് ദേവരക്കൊണ്ട പറഞ്ഞു. ഇന്ത്യയിലെ ഭക്ഷണവും സംഗീതവും ആളുകളേയും അദ്ദേഹത്തിന് വളരെ ഇഷ്ട്ടമാണ്. ഇന്ത്യന്‍ ഭക്ഷണം കൊണ്ടുവരാന്‍ ഞങ്ങളോട് ആവശ്യപ്പെടാറുണ്ട്. അതെല്ലാം ഏറെ ആസ്വദിച്ച് കഴിക്കും. പക്ഷേ ഇവിടത്തെ ആള്‍ക്കൂട്ടത്തെ അദ്ദേഹം ഭയപ്പെടുന്നു. വിജയ് ദേവരക്കൊണ്ട പറഞ്ഞു.

സ്‌പോര്‍ട്‌സ് ഡ്രാമയായായി എത്തുന്ന ലൈഗറിൽ മൈക്ക് ടൈസനുമായി കുറച്ച് ഫൈറ്റ് സീനുകൾ ഉണ്ട്. രണ്ടു വര്‍ഷത്തെ പരിശീലനത്തിനു ശേഷമാണ് വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്- ഹിന്ദി ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ അനന്യ പാണ്ഡ്യയാണ് നായിക.