ഹമാസ് കാശ്മീരിൽ എത്തിയാൽ ഉടനടി പ്രതികരിക്കും, കൂടുതൽ സൈന്യത്തെ നിയോ​ഗിക്കും, സൈനീക തീരുമാനം

ഇസ്രായേൽ ഹമാസ് യുദ്ധം കാശ്മീരിൽ കടുത്ത സുരക്ഷ ഏർപ്പെടുത്തി. കാശ്മിരിൽ ഹമാസിനു അനുകൂലമായി പ്രകടനവും ആക്രമണവും ഉണ്ടാകാനുള്ള സാധ്യത ഇന്റലിജൻസിനു ലഭിച്ചതിനാൽ കൂടുതൽ സൈന്യത്തേ കാശ്മീരിൽ വ്യന്ന്യസിക്കും. ആവശ്യം എങ്കിൽ അക്രമണ സാധ്യതാ മേഖലകളിൽ നിരോധനാഞ്ജ നടപ്പാക്കും

പഴുതടച്ച് ഉള്ള നീക്കം ആയിരിക്കും എന്നും ഹമാസിനായി ആരെയും അഴിഞ്ഞാടാൻ കാശ്മീരിന്റെ ഒരു തെരുവും വിട്ട് കൊടുക്കില്ലെന്നും ത്രിതല സേനാ ഉന്നത തല യോഗം തീരുമാനിച്ചു. കൂടാതെ വിദേശ ഭീകരർ വാദം കാശ്മീരിൽ മുളയ്ക്കാതിരിക്കാൻ സുരക്ഷാ നടപടികളുടെ അവലോകനം നടത്താനും പുതിയവയിൽ തന്ത്രങ്ങൾ മെനയാനും സുരക്ഷാ ഏജൻസികൾ തയ്യാറായി കഴിഞ്ഞു. ജമ്മു കശ്മീരിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഏജൻസികളുടെയും യോഗം ബുധനാഴ്ച ശ്രീനഗറിലെ 15 കോർപ്സിന്റെ ആസ്ഥാനത്ത് നടന്നു. “ഒരു പുതിയ സുരക്ഷാ സംവിധാനം ആയിരിക്കും ഉണ്ടാക്കുക.വരും ദിവസങ്ങളിൽ തെരുവ് പ്രതിഷേധങ്ങൾ ഉണ്ടെങ്കിൽ അത് എങ്ങനെ നിയന്ത്രിക്കാം എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്

ഇതിനിടെ ഹമാസ് ഭീകരന്മാർ ഇസ്രായേലിലേക്ക് ഇരച്ച് കയറിയത് പോലെ കാശ്മീർ അതിർത്തിയിലേക്ക് പാക്കിസ്ഥാൻ ഭീകരർ നുഴഞ്ഞ് കയറി യുദ്ധം ചെയ്യാൻ ഉള്ള സാഹചര്യം സൈനീക ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ചയായി. ഹമാസ് ഇസ്രായേൽ അതിർത്തി കടന്നത് പോലെ കാശ്മീർ അതിർത്തി പാക്ക് ഭീകരന്മാർക്കും ഇസ്ളാമിക് സ്റ്റേറ്റ് ഭീകരർക്കും കടക്കാൻ ആവില്ലെന്നും വിലയിരുത്തി. കാരണം 25 മണിക്കൂറും അതിർത്തി നിരീക്ഷിക്കുന്നു. അതിർത്ത് പട്രോളിങ്ങ് ഉണ്ട്. ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ഉടൻ വെടിവയ്പ്പ് തുടങ്ങും.

അവിടെ നിന്നും നിയന്ത്രിക്കാൻ സാധിച്ചില്ലേൽ ഡ്രോൺ ബോംബിങ്ങും നടത്തും. എന്നിട്ടും ഭീകരർ അവശേഷിക്കുന്നു എങ്കിൽ ഉടൻ തന്നെ വ്യോമാക്രമണവും ക്ളസ്റ്റർ ബോംബിങ്ങ് അടക്കം ഉപയോഗിക്കാനും എല്ലാം സജ്ജമാണ്‌ എന്നും സൈന്യം വിലയിരുത്തി. ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായാൽ ആ സമയം തന്നെ പാക്ക് അതിർത്തിയിൽ ഇന്ത്യ ഭേദിക്കും. പാക്ക് അധിനിവേശ കാശ്മീരിൽ ഇന്ത്യ കടന്ന് കയറുകയും കഴിയുന്നത്ര ഭൂപ്രദേശത്ത് നിലയുറപ്പിക്കുകയും ചെയ്യാനുള്ള സാധ്യതയും യുദ്ധ നിരീക്ഷകർ പറയുന്നു. പാക്കിസ്ഥാനുമായി ഇനി ഒരു കാരണം കിട്ടാൻ ഇന്ത്യ കാത്തിരിക്കുകയാണ്‌ എന്നും വിലയിരുത്തുന്നു

ഇതിനിടെ ഗാസയിൽ എന്താണ് സംഭവിക്കുന്നതെന്ന് കശ്മീരിലെ ജനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് സൈനീക ഉദ്യോഗസ്ഥർ പറഞ്ഞു.ചില തെരുവ് പ്രതിഷേധങ്ങൾ നടക്കുമെന്ന് ഞങ്ങൾ കരുതുന്നു എന്നും പ്രകോപനപരമായ ഒരു പ്രതിഷേധവും സമ്മതിക്കില്ലെന്നും കൂട്ടി ചേർത്തു.

2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം തെരുവ് പ്രതിഷേധങ്ങൾ ഗണ്യമായി കുറഞ്ഞു, ഇത് ഏകോപിത ശ്രമങ്ങളുടെ ഫലമാണെന്ന് സുരക്ഷാ ഏജൻസികൾ കരുതുന്നു.ഈ ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യപ്പെട്ട മറ്റൊരു വശം വിദേശ ഭീകരർ വഹിച്ചേക്കാവുന്ന പങ്കാണ്. “പ്രാദേശിക റിക്രൂട്ട്‌മെന്റുകൾ ഗണ്യമായി കുറഞ്ഞതിനാൽ വിദേശ തീവ്രവാദികളുടെ എണ്ണം വീണ്ടും വർദ്ധിച്ചു,” മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.ഈ വർഷം യുടിയിൽ കൊല്ലപ്പെട്ട 46 ഭീകരരിൽ 37 പേർ പാകിസ്ഥാനികളും ഒമ്പത് പേർ മാത്രമാണ് തദ്ദേശീയരും, ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നു.

ജമ്മു കശ്മീരിലെ 33 വർഷത്തെ ഭീകരാക്രമണത്തിനിടെ ഇതാദ്യമായാണ് ഇത്ര അധികം വിദേശ ഭീകരർ കൊല്ലപ്പെടുന്നത് പ്രാദേശിക ഭീകരരുടെ നാലിരട്ടി.ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്താഴ്‌വരയിൽ നിലവിൽ 130 ഓളം ഭീകരർ പ്രവർത്തിക്കുന്നുണ്ട്, അതിൽ പകുതിയും വിദേശ തീവ്രവാദികളാണ്. “പാകിസ്ഥാൻ ഇന്ത്യയുമായി നടത്തുന്ന നിഴൽ യുദ്ധമാണിത്.അതുകൊണ്ടാണ് അവർ കൂടുതൽ കൂടുതൽ തീവ്രവാദികളെ കശ്മീരിലേക്ക് തള്ളിവിടുന്നത്. ഹമാസിനു അങ്കൂലിക്കാൻ ഒളിച്ചിരിക്കുന്നവരും താഴ്വരയിലേക്ക് ഇറങ്ങിയേക്കുമെന്നാണ് സംശയിക്കുന്നത്.ശ്രീനഗറിൽ നടന്ന യോഗത്തിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ ഉപദേഷ്ടാവ് ആർആർ ഭട്നാഗർ, നോർത്തേൺ കമാൻഡ് ആർമി കമാൻഡർ ഉപേന്ദ്ര ദ്വിവേദി എന്നിവർ നേതൃത്വം നൽകി. ജമ്മു കശ്മീർ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, ചിനാർ കോർപ്സ് കമാൻഡർ, സൈനിക, സംസ്ഥാന ഭരണ, സുരക്ഷാ ഏജൻസികളിൽ നിന്നുള്ള മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.