രാജ്യാന്തര മദ്യ ലോബികളുമായി മന്ത്രി രാജേഷിന്റെ ബന്ധം പുറത്ത്, സോഷ്യൽ മീഡിയയിൽ ചർച്ചയായി കെ എം ഷാജഹാന്റെ ഫേസ്ബുക്ക് കുറിപ്പ്

കൊച്ചി. രാജ്യാന്തര മദ്യ ലോബികളുമായി മന്ത്രി രാജേഷിന്റെ ബന്ധം പുറത്തു വരുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

കെ എം ഷാജഹാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം യുഎഇയിലെ മദ്യ രാജാവായ കൊട്ടോൽ തമ്പിയുടെ ഗൾഫിലെ ബിനാമിയായ ഷാജുവിന്റെ കേരളത്തിലെ ബിനാമിയായ ബിനീഷിനൊപ്പം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവും എക്സ്സൈസ്, തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷും നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്നതാണ്.

യുഎഇയിലെ മദ്യ രാജാവായ കൊട്ടോൽ തമ്പിയുടെ ഗൾഫിലെ ബിനാമിയാണ് തൃശ്ശൂർ പഴഞ്ഞി ജറുസലേം സ്വദേശിയായ ഷാജു. ഷാജുവിന്റെ ബിനാമിയായ ബിനീഷിനൊപ്പം നേതാക്കൾ ചിരിച്ചുകളിച്ചുനില്ക്കുന്ന ചിത്രം കണ്ട് നിരവധി ആളുകൾ കമന്റുകളുമായെത്തി. ഇവരാണ് കമ്മ്യൂണിസ്റ്റുകൾ ഇവന്മാർക്ക് വേണ്ടി ചുവരെഴുത്തും മുദ്രാവാക്യവും വിളിക്കുന്ന അണികൾ വെറും കഴുതകളാണെന്നുള്ള കമന്റുകൾ കാണാം.