18 തികയാത്ത പെൺകുട്ടികളെ അറബികൾക്ക് വിവാഹം കഴിപ്പിച്ച് നൽകുന്നു ; മുസ്ലീം വിവാഹങ്ങൾക്ക് ആധാർ കാർഡ് നിർബന്ധമാക്കി

അമരാവതി : തെലങ്കാനയിൽ ഖാസിമാർ മുഖേന 18 തികയാത്ത പെൺകുട്ടികളെ അറബികൾക്ക് വിവാഹം കഴിപ്പിച്ച് നൽകുന്നതായി വിവരം. ശൈശവവിവാഹങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് നടക്കുന്ന എല്ലാ മുസ്ലീം വിവാഹങ്ങളുടെയും വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താൻ വഖഫ് ബോർഡിന് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മാതാപിതാക്കൾ ഖാസിമാർ മുഖേന അറബ് പൗരന്മാർക്ക് വിവാഹം കഴിപ്പിച്ച് നൽകുന്നുവെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ നിർണ്ണായക തീരുമാനം. വിവാഹം നടത്തണമെങ്കിൽ വധൂവരന്മാർക്ക് ആധാർ കാർഡ് നിർബന്ധമാണെന്ന് സർക്കാർ അറിയിച്ചു. ആധാർ കാർഡ് പരിശോധിച്ച് വധൂവരന്മാർ പ്രായപൂർത്തിയായവരാണോ അല്ലാത്തവരാണോ എന്ന് കണ്ടെത്തണമെന്നും സർക്കാർ ഖാസിമാർക്ക് നിർദേശം നൽകി.

നേരത്തെ 15 കാരിയെ ഇരട്ടിയിലധികം പ്രായമുള്ളയാൾക്ക് വിവാഹം ചെയ്തു നൽകിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ ബന്ധുക്കളായ ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു അന്വേഷണത്തിൽ കുട്ടിയെ വീട്ടുതടങ്കലിലാക്കിയാണ് വിവാഹം കഴിപ്പിച്ചതെന്നും കണ്ടെത്തിയിരുന്നു.