പൃഥ്വിരാജിന്റെ നായിക മരിച്ചു എന്ന് സോഷ്യല്‍ ലോകം, സത്യം ഇങ്ങനെ

സോഷ്യല്‍ മീഡിയകളിലൂടെ പലപ്പോഴും നടിമാര്‍ക്ക് എതിരായ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്.പലപ്പോഴും നടിമാരും നടന്മാരും ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവര്‍ മരിച്ചു എന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചരണം നടക്കാറുണ്ട്.ഇത്തരത്തില്‍ വ്യാജ വാര്‍ത്തയ്ക്ക് അവസാനമായി ഇരയായിരിക്കുന്നത് പൃഥ്വിരാജിന്റെ നായികയായി ആദം ജൊണ്‍ എന്ന ചിത്രത്തില്‍ എത്തിയ നടി മിഷ്ടി ചക്രവര്‍ത്തിയാണ്.ബംഗാളി നടിയായ മിഷ്ടിയുടെ മരണ വാര്‍ത്ത പ്രചരിക്കാന്‍ കാരണം മറ്റൊരു നടിയുമായുള്ള പേരിലെ സാമ്യമാണ്.

വൃക്ക തകരാറില്‍ ആയ ബംഗാളി നടി മിഷ്തി മുഖര്‍ജി മരിച്ചിരുന്നു.27കാരിയായ നടി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.എന്നാല്‍ മരിച്ചത് നടി മിഷ്ടി ചക്രവര്‍ത്തി ആണെന്നുള്ള വിധത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത എത്തി.സോഷ്യല്‍ മീഡിയകളിലും ഈ വാര്‍ത്ത വളരെ പെട്ടെന്ന് വ്യാപിച്ചു.ഒടുവില്‍ സംഭവത്തില്‍ പ്രതികരണവുമായി മിഷ്ടി ചക്രവര്‍ത്തി തന്നെ രംഗത്ത് എത്തി.താന്‍ മരിച്ചിട്ടില്ല ജീവിച്ചിരുപ്പുണ്ട് എന്ന് നടി വ്യക്തമാക്കി.’ചില വാര്‍ത്തകള്‍ പ്രകാരം ഞാനിന്ന് മരിച്ചു,ദൈവാനുഗ്രഹം കൊണ്ട് ഞാന്‍ ആരോഗ്യത്തോടെയിരിക്കുന്നു.ഇനിയും ഏറെ നാള്‍ ജീവിക്കാനുണ്ട്’.എന്ന് മിഷ്ടി പങ്കുവയ്ച്ചു.