ഒരു പ്രശ്നം വരുമ്പോൾ തൊട്ടടുത്ത് നിൽക്കാനായിട്ട് ഒരാളെ ഉണ്ടാവൂ അത് ഭർത്താവിനാണെങ്കിൽ ഭാര്യ, ഭാര്യക്കാണെങ്കിൽ ഭർത്താവ്- മിഥുൻ രമേശ്

മലയാളികളുടെ പ്രിയങ്കരനാണ് മിഥുൻ രമേശ്. ബെൽസ് പാൾസി രോഗത്തിന് ചികിത്സ തേടിയ കാര്യം തരം തന്നെയായിരുന്നു അറിയിച്ചത്. ഇതോടെ ആരാധകർ ഏറെ താരത്തിന് പിന്തുണയുമായി എത്തിയിരുന്നു. തുടർന്ന് ഏറെ നാളത്തെ ചികിത്സയ്‌ക്ക് ഒടുവിൽ മിഥുൻ വീണ്ടും ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രോ​ഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിക്കുകയാണ് താരം.കഴിഞ്ഞ മാസം ആദ്യമാണ് താൻ ബെൽസ് പാഴ്സി രോ​ഗത്തിന് ചികിത്സ തേടിയെന്ന് മിഥുൻ അറിയിച്ചത്. മുഖം ഒരു വശത്തേക്ക് താൽക്കാലികമായി കോടുന്ന അസുഖമാണിത്. തിരുവനന്തപുരം അനന്തപുരം ആശുപത്രിയിലായിരുന്നു മിഥുൻ രമേശിന്റ ചികിത്സകൾ.

ഇതെന്താണ് സംഭവിച്ചതെന്ന് അറിയിക്കാനാണ് അന്ന് വീഡിയോ ഇട്ടത്. പിന്നീടിത് വേറൊരു രീതിയിലുള്ള ചർച്ചയാവരുത്. ബെൽസ് പാൾസി എന്നത് തുണപ്പടിച്ചാലോ ഇയർ ഇൻഫക്ഷൻ വന്നാലോ വരാവുന്ന അസുഖമാണ്. നമ്മുടെ ഭാവങ്ങൾ നിയന്ത്രിക്കുന്ന ഞരമ്പ് ചുരുങ്ങും. ഒരു മെഡിക്കൽ എമർജൻസിയല്ല. ഒരു ദിവസത്തിനകത്ത് അറിഞ്ഞ് കഴിഞ്ഞാൽ എത്രയും വേ​ഗം ചികിത്സ എടുത്താൻ 100 ശമാനം ചികിത്സിച്ച് ഭേദമാക്കാം

ഈ അസുഖം വന്ന ശേഷമാണ് ഇതേപോലെ വന്ന ഒരുപാട് പേരോട് സംസാരിച്ചത്. ഇത് മാറുന്നതിന് ഓരോരുത്തർക്കും ഓരോ സമയമായിരിക്കും. ഇതിന്റെ ലക്ഷണങ്ങളെല്ലാം സ്ട്രോക്ക് പോലെയാണ്. പക്ഷെ ഇത് സ്ട്രോക്കല്ല. ആണോ അല്ലെയോ എന്നറിയാൻ ആശുപത്രിയിൽ പോവണമെന്നും മിഥുൻ വ്യക്തമാക്കി. മിഥുന്റെ ഭാര്യ ലക്ഷ്മി മേനോനും സോഷ്യൽ മീഡിയയിലെ താരമാണ്. ഭാര്യയുമായി വഴക്കുണ്ടാവാറുണ്ട്. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ അത് പോലെയാണ് നമ്മുടെ ജീവിതമെന്ന് ഒരിക്കലും വിചാരിക്കരുത്.

‘ഭാര്യാ ഭർതൃ ബന്ധത്തിൽ കോംപ്രമൈസ് എന്നതിനേക്കാൾ കോംപാറ്റബിലിറ്റിയാണ്. നമ്മുടെ ഈ​ഗോയാണ് ഹർട്ടാവുന്നത്. ഈ​ഗോ മാറും. അസുഖം വന്നപ്പോൾ എനിക്ക് വേണ്ടി മുഴുവൻ സമയവും നിന്ന് ഫിസിയോ തെറാപ്പി മുഴുവൻ ചെയ്തത് അവളാണ്. അങ്ങനെയുള്ള നല്ല കുറെ മൊമന്റുകൾ ആലോചിച്ചാൽ കോംപാറ്റബലിറ്റി താനേ വന്നോളും’

‘നമുക്ക് ഒരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കാൻ വീട്ടുകാരും കൂട്ടുകാരുമാെക്കെയുണ്ടാവും. പക്ഷെ തൊട്ടടുത്ത് നിൽക്കാനായിട്ട് ഒരാളെ ഉണ്ടാവൂ അത് ഭർത്താവിനാണെങ്കിൽ ഭാര്യ, ഭാര്യക്കാണെങ്കിൽ ഭർത്താവ്. അതില്ലാത്ത സാഹചര്യത്തിൽ ആ ബന്ധത്തിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടാവും. അതാണ് ഞാൻ‌ കണക്കാക്കുന്നത്,’