മിഥുന്റെ ബാൾപൽസി രോഗാവസ്ഥയിൽ നേർച്ച, തിരുപ്പതിയിലെത്തി മൊട്ടയടിച്ച്‌ ലക്ഷ്മി

നവമാദ്ധ്യമങ്ങളിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുൻ രമേശ്. ടെലിവിഷൻ ഷോകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ മിഥുന് കഴിഞ്ഞിട്ടുണ്ട്രസകരമായ അവതരണ ശൈലിയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നവരെയും അതിഥികളെയും പ്രേക്ഷകരെയും കൈയിലെടുക്കാനായത് തന്നെയാണ് മിഥുനെ ജനകീയനാക്കിയത്. മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോനും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്.ബ്ലോ​ഗറായി തിളങ്ങുന്ന താരത്തിനും സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്. അടുത്തിടെ താരത്തിന് ബെൽസ് പാൾസി രോഗം പിടിപെടുകയും ചികിത്സ നേടുകയും ചെയ്തിരുന്നു.

കുടുംബത്തോടൊപ്പം തിരുപ്പതിയിൽ ദർശനം നടത്തിയ ചിത്രങ്ങൾ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മിഥുൻ. രോഗ ബാധിതനതായ ദിവസങ്ങളിൽ ഭാര്യയും വ്ലോഗറുമായ ലക്ഷ്മി മേനോൻ നേർച്ച നേർന്നിരുന്നു എന്നും അതിന്റെ ഭാഗമായി ലക്ഷ്മിയുടെ മുടി തിരുപ്പതിയിൽ നൽകാനുമാണ് മിഥുനും കുടുംബവും തിരുപ്പതിയിൽ എത്തിയത്.

മൊട്ടയടിച്ച ലക്ഷ്മിയുടെ കൂടെയുള്ള ചിത്രവും മിഥുൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ‘ചിഞ്ചു കുട്ടി മൊട്ട കുട്ടി’ ആയെന്ന് ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ മിഥുൻ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം…

‘മൊട്ടെയ് ബോസ് ലക്ഷ്മി. എന്റെ ബെൽസ് പൾസി പോരാട്ട ദിനങ്ങൾ നിങ്ങളിൽ കുറെ പേർക്കെങ്കിലും അറിയാം എന്ന് തോന്നുന്നു. അന്ന് നിങ്ങൾ ഓരോരുത്തരുടെയും പ്രാർഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തിൽ തിരികെ എത്താൻ കഴിഞ്ഞത്. പക്ഷെ എന്റെ ഭാര്യ ഒരു ലെവൽ കൂടുതൽ പ്രാർഥിച്ചിരുന്നു. ആ അസുഖം മാറാൻ ഭാര്യ നേർന്നതാണ് തിരുപ്പതിയിൽ മുടി കൊടുക്കാം എന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി.’

സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും വിശ്വാസത്തിന്റേയും അസാധാരണ പ്രവർത്തിക്ക് ഭാര്യയോട് നന്ദി അറിയിക്കുന്ന മിഥുനെ ആണ് നമ്മൾ കാണുന്നത്. സ്നേഹത്തിലൂടേയും പോസിറ്റിവിറ്റിയിലൂടെയുമുള്ള രോഗശാന്തിയിൽ ഞങ്ങളുടെ വിശ്വാസം വീണ്ടും ഉറപ്പിക്കുന്നു എന്നും മിഥുൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.