വീട്ടുകാർക്ക് എന്നെ ഡോക്ടർ ആക്കണം എന്നായിരുന്നു ആഗ്രഹം, ആളുകളോട് നോ പറയാൻ മടിയാണ്- മിഥുൻ രമേശ്

നവമാദ്ധ്യമങ്ങളിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുൻ രമേശ്. ടെലിവിഷൻ ഷോകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ മിഥുന് കഴിഞ്ഞിട്ടുണ്ട്രസകരമായ അവതരണ ശൈലിയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നവരെയും അതിഥികളെയും പ്രേക്ഷകരെയും കൈയിലെടുക്കാനായത് തന്നെയാണ് മിഥുനെ ജനകീയനാക്കിയത്. മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോനും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്.ബ്ലോ​ഗറായി തിളങ്ങുന്ന താരത്തിനും സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്.

ഇപ്പോഴിതാ ഭാര്യയെക്കുറിച്ച് മിഥുൻ പറയുന്ന വാക്കുകൾ ആണ് വൈറലായി മാറുന്നത്. സമയം മാനേജ് ചെയ്തു കാര്യങ്ങൾ സെറ്റ് ചെയ്യണം. പിന്നെ കുടുംബത്തിനും പങ്കുണ്ട്. ആകെ തോന്നിയിട്ടുള്ളത് നമുക്ക് നമ്മളെ മാനേജ് ചെയ്യാൻ സമയം കിട്ടുന്നില്ല എന്നതാണ്. ഒരു പരിപാടിക്ക് പിറകെ അടുത്തത് വരുമ്പോൾ ശബ്ദത്തിനു വലിയ പ്രശ്നം ഉണ്ടായിട്ടുണ്ട്, എന്നല്ലാതെ മറ്റുള്ള വിഷയങ്ങൾ പ്രശ്നം അല്ല

പല ഫങ്ങ്ഷനുകളും ഒരേ ദിവസം ആകും വരുന്നത്. ഞാൻ ഒരെണ്ണം കമ്മിറ്റ് ചെയ്തു എന്ന് പറഞ്ഞു ഒഴിയാവുന്നതാണ് എന്നാൽ എനിക്ക് ആളുകളോട് നോ പറയാൻആകില്ല. അത് വലിയ വിഷയം ആണ്. ഇതേ വിഷയം ലക്ഷ്മി ഇടയ്ക്ക് പറയാറുമുണ്ട്. ഇടയ്ക്ക് വീട്ടിൽ വരുമ്പോൾ ലക്ഷ്മി വഴക്ക് പറയുമെങ്കിലും ലക്ഷ്മിയുടെ പിന്തുണ വളരെ വലുതാണ്. വീക്കെൻഡിൽ ആണ് എന്നെ വീട്ടിൽ കിട്ടുക, എന്നാൽ അന്നുപോലും തിരക്ക് ആകുമ്പോൾ അമ്മയും മോളും കൂടി ആണ് എല്ലാം മാനേജ് ചെയ്തുകൊണ്ടുപോകുന്നത്. അത് വലിയ കാര്യമാണ്

വീട്ടുകാർക്ക് തന്നെ ഒരു ഡോക്ടർ ആക്കണം എന്നായിരുന്നു ആഗ്രഹം, മെഡിസിന് അഡ്മിഷൻ കിട്ടിയതാണ് എങ്കിലും തന്റെ പാഷൻ മീഡിയ ആയിരുന്നു.