മിഥുന്‍ രമേശിന് ലക്ഷ്മിയുടെ കിടിലന്‍ പിറന്നാള്‍ സമ്മാനം; സംഭവം പൊളിയെന്ന് ആരാധകര്‍

സിനിമാനടനായും അവതാരകനായും പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ച താരമാണ് മിഥുന്‍ രമേശ്. അവതാരക ലക്ഷ്മി മേനോനാണ് മിഥുന്റെ ജീവിത സഖി. മിഥുന്റെത് പ്രണയ വിവാഹമായിരുന്നു. ലക്ഷ്മി മലയാളത്തിലെ ആദ്യ വ്‌ളോഗറാണ്. സമൂഹത്തിലെ എന്തിനെയും ഏതിനെയും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ലക്ഷ്മിയുടെ വീഡിയോസ് ഹിറ്റാണ്. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് ഇരുവരും. ലോക് ഡൗണ്‍ കാലത്തും സമൂഹ മാധ്യമങ്ങളില്‍ മിഥുനും കുടുംബവും ആക്ടീവാകാറുണ്ട്.

മിഥുന്‍ രമേശിന്റെ പിറന്നാളിന് ഭാര്യ ലക്ഷ്മിയും മകള്‍ തന്‍വിയും നല്‍കിയ സര്‍പ്രൈസ് വൈറലായിരുന്നു. മണി ഹീസ്റ്റ് തീമില്‍ ഉളള ഒരു കേക്കാണ് ഭാര്യയും മകളും മിഥുന്റെ പിറന്നാളിന് ഒരുക്കിയത്. മിഥുന്‍ തന്നെയാണ് ഇതിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. മിഥുന്റെ വീഡിയോയ്ക്ക് പിന്നാലെ ലക്ഷ്മിയും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.മിഥുന്റെ രസകരമായ വീഡിയോകളെല്ലാം എഡിറ്റ് ചെയുള്ളതായിരുന്നു ആ വീഡിയോ.. ജോജു ജോര്‍ജും വിജയ് യേശുദാസുമടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. സംഭവം പൊളിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

 

View this post on Instagram

 

We love you

A post shared by Lakshmi Menon✌???? (@lakshmimenon89) on

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് സൂര്യകാന്തി എന്ന സീരിയലിലൂടെയാണ് മിഥുന്‍ ശ്രദ്ധ നേടിയത്. കഥ, നമ്മള്‍, ഗൗരിശങ്കരം, ഡയമണ്ട് നെക്‌ളേസ്, റണ്‍ ബേബി റണ്‍, നീ കോ ഞാ ചാ, മധുരനാരങ്ങ, പത്തേമാരി, കുട്ടന്‍പിള്ളയുടെ ശിവരാത്രി, വെട്ടം, റണ്‍വേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മിഥുന്‍ വേഷമിട്ടിരുന്നു. അടുത്തിടെ മിഥുന്‍ നായകനായി എത്തിയ ചിത്രമായിരുന്നു ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’.കോമഡി ഉത്സവം എന്ന പരിപാടിയിലെ അവതാരകന്‍ വേഷത്തിലെത്തിയതോടെയാണ് മിഥുന്റെ യഥാര്‍ഥ സ്വഭാവം മലയാളികള്‍ തിരിച്ചറിയുന്നത്. പരിപാടി ഹിറ്റായതിനൊപ്പം മിഥുന് ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചു. ഇപ്പോള്‍ ഒരുപാട് സ്റ്റേജ് പരിപാടികളിലടക്കം അവതാരകനായി തിളങ്ങിയിരിക്കുകയാണ് താരം.