കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല എംഎം ഹസന്

ന്യൂഡല്‍ഹി. കണ്ണൂരില്‍ കെ സുധാകരന്‍ മത്സരിക്കുമെന്ന് വ്യക്തമായതോടെ കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല മുതിര്‍ന്ന നേതാവ് എംഎം ഹസന്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല നല്‍കിയിരിക്കുന്നത്. നിലവില്‍ യുഡിഎഫ് കണ്‍വീനറാണ് എംഎം ഹസന്‍.

അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാകണമെന്ന് രമേശ് ചെന്നിത്തലയ്ക്കും നിര്‍ദേശമുണ്ട്. മുമ്പ് കെ സുധാകരന്‍ മത്സിരിക്കുന്നില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് പദവിയടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മത്സരത്തിനില്ലെന്ന് കെ സുധാകരന്‍ അറിയിച്ചത്.

അതേസമയം കണ്ണൂരില്‍ കെ സുധാകരന്‍ തന്നെ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് എംവി ജയരാജനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.