ഇടുക്കിയിലെ കളക്ടർമാർക്ക് എം.എം മണിയുടെ ഭീക്ഷണി

ഇടുക്കി കളക്ടർക്കും, ദേവികുളം സബ് കളക്ടർക്കും പിണറായിയെ കുറിച്ച് ഒരു ചുക്കും അറിയില്ല, ഇവന്മാർ 2 കൂട്ടർക്കും ഇടത് പാർട്ടിയുടെ ശക്തി എന്താണെന്ന് കാണിച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി നമ്മുടെ മണിയാശാൻ വീണ്ടും രംഗത്ത്‌. ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ മുഖ്യമന്ത്രി മൈതാനപ്രസംഗം നടത്തിയാൽ പോര രേഖാമൂലം ഉത്തരവ് നൽകണമെന്ന് ഈ കളക്ടർമാർ പറഞ്ഞത് ആണ് എം.എം മണി എംഎൽഎ യെ ചൊടിപ്പിച്ചത്.

എന്തായാലും മുഖ്യൻ സ്ഥലത്തു ഇല്ലാത്ത സ്ഥിതിക്ക് ഈ 2 കളക്ടർമാർകിട്ടു പണികൊടുക്കാൻ താൻ ബാധ്യസ്ഥനാണ് എന്ന് കരുതിയ നമ്മുടെ മണിയാശാൻ പിന്നെ ഒന്നും ചിന്തിച്ചില്ല പാർട്ടിയുടെ ശക്തി എന്താണെന്ന് ഇവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാൻ ഒരുങ്ങുകയാണ് ,അല്ലെങ്കിൽ തന്നെ ഇവന്മാർക്ക് ഒരു ധാരണ ഉണ്ട് മുഖ്യമന്ത്രിക്ക് മുകളിലാണ് സബ് കളക്ടറും കളക്ടറുമെന്ന് ധരിച്ചിരിക്കുകയാണ് ചില ഐ.എ.എസുകാർ. അതുകൊണ്ടുതന്നെ ഭൂമി പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവച്ചില്ലെങ്കിൽ അയാളെ ഇറങ്ങിനടക്കാന്‍പോലും സമ്മതിക്കില്ലന്ന് ആണ് മണിയാശാൻ ഭീഷണിപെടുത്തുന്നത്.

ഇനി മണിയാശാന്റെ ഭീഷണി ഇങ്ങനെയാണ് ,’75 വർഷ് മുമ്പ് ലഭിച്ച പട്ടയത്തിൽ സാങ്കേതിക പിശകുണ്ടാക്കിയത് ഉദ്യോഗസ്ഥരാണ്. ഇത് തിരുത്തേണ്ടതും അവർ തന്നെയാണ്. ഇപ്പോൾ ആവശ്യമില്ലാത്ത പീഡ‌നം ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ്. 1964ലെ ഭൂപതിവ് ചട്ടങ്ങൾക്ക് വിരുദ്ധമായ നിർമാണങ്ങൾക്കെതിരെയുള്ള നടപടി നിർത്തിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം മറികടന്ന് ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും പ്രവർത്തിക്കുകയാണ്. ഇത് വച്ചുപൊറുപ്പിക്കാനാവില്ല. മുഖ്യമന്ത്രിക്ക് മുകളിലാണ് കളക്ടറും സബ് കളക്ടറുമെന്ന് ധരിച്ചിരിക്കുകയാണ് ചില ഐഎഎസുകാർ. ഭൂമി പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവച്ചില്ലെങ്കിൽ അയാളെ ഇറങ്ങിനടക്കാൻ പോലും സമ്മതിക്കുന്ന പ്രശ്നമില്ല. ജനങ്ങളെയെല്ലാം കൂട്ടി കൈകാര്യം ചെയ്യുകയല്ലാതെ വേറെ വഴിയില്ല. ജനവിരുദ്ധ നടപടികളിൽ നിന്ന് ജില്ലാഭരണകൂടം പിന്തിരിഞ്ഞില്ലെങ്കിൽ ഈ മാസം 18ന് സിപിഎം ദേവികുളം സബ് കളക്ടറുടെ ഓഫീസ് വളയും.’ എന്നാണ് മണിയാശാൻ ഭീഷണിപെടുത്തുന്നത്.

അതേസമയം, ഈ കഴിഞ്ഞ സെപ്റ്റംബറിലാണ് ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയത്.ജില്ലയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സമര രംഗത്തുള്ള വിവിധ സംഘടന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. ഭൂപതിവ് ചട്ട ഭേദഗതി അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കുമെന്ന് ആയിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.ഇടുക്കി ജില്ലയില്‍ 1964 ലെ ഭൂപതിവു ചട്ടങ്ങള്‍പ്രകാരം പതിച്ചു നല്‍കിയ സ്ഥലങ്ങളില്‍ വിനിയോഗനിയന്ത്രണവും നിര്‍മാണനിരോധനവും1964 ലെ ഭൂപതിവുചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ ഭൂമിയില്‍ നിര്‍മാണ നിരോധനവും വിനിയോഗനിയന്ത്രണവും ആണ് സർക്കാർ ഏര്‍പ്പെടുത്തി ഉത്തരാവുറക്കിയത്.

2019 ഓഗസ്റ്റ് 22ന് ഇറക്കിയ ഉത്തരവനുസരിച്ച് 1500 ചതുരശ്രഅടിയില്‍ കൂടുതല്‍ തറ വിസ്തൃതിയുള്ള നിര്‍മാണങ്ങള്‍ക്ക് വിലക്കായി. വാണിജ്യനിര്‍മാണങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കരുതെന്നുമാണ് ഉത്തരവില്‍ ഉള്ളത്. അപ്രകാരം നിര്‍മിക്കുന്ന സ്ഥലത്തിന്‍റെ പട്ടയം റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പറയുന്നു. വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടന മൂന്നാറിലെ കൈയേറ്റവും അനധികൃതനിര്‍മാണവും തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതിയുടെ 2010ലെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവു ഇറക്കിയതെന്നാണ് പറയുന്നത്.

2010ലെ ഉത്തരവനുസരിച്ച് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കോടതി അലക്ഷ്യമാണെന്നു കാട്ടി സംഘടന വീണ്ടു കോടതിയെ സമീപിക്കുകയും 2019ല്‍ മൂന്നാറിലെ ഭൂമി വിഷയത്തില്‍ തീര്‍പ്പുണ്ടാക്കി നടപടി വേണമെന്ന് കര്‍ശനനിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്‍റെ പേരിലാണ് 22-8-2019 ല്‍ ഇടുക്കി ജില്ലയിലെ പതിവു ഭൂമിയില്‍ എല്ലാ വാണിജ്യാവശ്യനിര്‍മാണങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്. 1500 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകളുടെ നിര്‍മ്മാണം വിലക്കുകയും ചെയ്തിരിക്കുകയാണ്. സര്‍ക്കാര്‍ ഭൂമി കൈയേറിയവ, വീടിനും കൃഷിക്കുമായി പട്ടയം അനുവദിച്ചിട്ടുള്ളതും 12 വര്‍ഷത്തേക്കു കൈമാറ്റം ചെയ്യാന്‍ അവകാശമില്ലാത്തതുമായ തുണ്ടു ഭൂമികള്‍ പതിച്ചു ലഭിച്ചവരില്‍ നിന്നും വാങ്ങി ഒന്നിച്ചു ചേര്‍ത്തവ, പതിച്ചു നല്‍കിയിട്ടുള്ള ഭൂവിനിയോഗ വ്യവസ്ഥയില്‍നിന്നും വിഭിന്നമായ ആവശ്യത്തിന് ഉപയോഗിക്കുന്നവ തുടങ്ങിയവ അനധികൃത കൈവശഭൂമിയായി പരിഗണിച്ച് വാഗമണ്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ മൊത്തം കൈയേറ്റങ്ങള്‍ പട്ടികപ്പെടുത്തി ഇടുക്കി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിലെ ഒന്നാം ഖണ്ഡികയില്‍ പറയുന്നത്.

പതിച്ചു നല്‍കിയ 15 സെന്‍റില്‍ താഴെയുള്ള ഉപജീവനാവശ്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന 1500 ചതുരശ്ര അടിയില്‍ താഴെ വിസ്തൃതിയുള്ള കെട്ടിടം മാത്രമാണുള്ളതെങ്കില്‍ അപേക്ഷകനു വേറെ ഉപജീവനമാര്‍ഗമെന്നുമില്ലെന്നു തെളിയിച്ചാല്‍ ഉത്തരവു തീയതിവരെയുള്ള അത്തരം കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിച്ചു നല്‍കും – രണ്ടാം ഖണ്ഡികയില്‍ പറയുന്നു. ഇതല്ലാത്ത പട്ടയഭൂമിയിലെ വാണിജ്യ നിര്‍മാണകാര്യത്തില്‍ പട്ടയം റദ്ദു ചെയ്തു ഭൂമിയും നിര്‍മിതിയും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി നിലവിലുള്ള നിരക്കുകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി കൈവശക്കാരനു പാട്ടത്തിനു നല്‍കാനാണ് നാലാം ഖണ്ഡികയിലെ നിര്‍ദേശം.

പട്ടയമില്ലാത്ത ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു ആവശ്യത്തിന് ഉപയോഗിക്കും ഃ ഖണ്ഡിക -5. ഇത്തരം 10 നിര്‍ദേശങ്ങളാണ് 22-8-19ലെ ഉത്തരവിലുള്ളത്. മൂന്നാറിലെ കൈയ്യേറ്റം തടയാനെന്നപേരില്‍ ഇടുക്കിയിലെ എല്ലാ നിര്‍മ്മാണങ്ങള്‍ക്കും നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്തിയിരിക്കുന്നത് ദുരുദ്ദേശ പരമാണ്. ഇടുക്കിയില്‍ 1964 ലെയും 1993 ലെ പ്രത്യേക നിയമപ്രകാരവും പതിച്ചു നല്‍കിയിട്ടുള്ള ഭൂമിയാണ് ബഹു ഭൂരിപക്ഷവും. എന്നതിനാല്‍ ഇടുക്കിയിലെ ജനങ്ങളുടെ ജീവിതവും വികസനവും ബുദ്ധിമുട്ടിലാകുന്ന സ്ഥിതി ഉണ്ടാകും. ഉത്തരവിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ 14-10-19 ല്‍ സര്‍ക്കാര്‍ ഒരു ഭേദഗതി ഉത്തരവു പുറത്തിറക്കി. അത് യഥാര്‍ത്ഥത്തില്‍ ഇടുക്കിയിലെ ജനങ്ങളെ വിഡ്ഢികളാക്കുന്നതാണ്.