തിരിച്ചടിച്ച് മോദി, 26നു മറുപടി 38 പാർട്ടികളുടെ മീറ്റീങ്ങ് നടക്കുന്നു

പ്രതിപക്ഷത്തിനെതിരേ തിരിച്ചടിച്ച് നരേന്ദ്ര മോദി. 26 പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നപ്പോൾ തനിക്കൊപ്പം ശക്തമായി നിലകൊള്ളുന്ന 38 പാർട്ടികളുടെ മീറ്റീങ്ങ് നടത്തി നരേന്ദ്ര മോദി തിരിച്ചടിച്ചു. 26നെ 38 കൊണ്ട് തിരിച്ചടിക്കുമ്പോൾ 2024 തിരഞ്ഞെടുപ്പ് യുദ്ധത്തിന്റെ കാഹളം മുഴങ്ങി കഴിഞ്ഞു.2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി തങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്നതിനായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ പ്രധാനമന്ത്രിയെ മുന്നിൽ നിർത്തിയാണ്‌ രംഗത്ത് ഇറങ്ങിയത്.എൻ.ഡി.എയും ഇപ്പോൾ ഇന്ത്യ എന്നറിയപ്പെടുന്ന പ്രതിപക്ഷ നേതൃത്വത്തിലുള്ള സഖ്യവും ചൊവ്വാഴ്ച രാഷ്ട്രീയ യോഗങ്ങൾ നടത്തിയപ്പോൾ അടിയും തിരിച്ചടിയും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്‌ നടന്നത്.

ബി.ജെ.പി ഉൾപ്പെടെ 38 പാർട്ടികൾ രാജ്യതലസ്ഥാനത്ത് നടക്കുന്ന എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കുമ്പോൾ 26 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ബെംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ ഐക്യ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.സഖ്യകക്ഷികളുമായി ചേർന്ന് ഡൽഹിയിൽ ശക്തിപ്രകടനം നടത്താൻ ബിജെപി പദ്ധതിയിടുന്നു.

അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുന്നതിനുള്ള പൊതു മിനിമം പരിപാടി രൂപീകരിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കിയ സാഹചര്യത്തിലാണ് നരേന്ദ്ര മോദി തങ്ങൾക്ക് ഒപ്പം നില്ക്കുന്ന 38 പാർട്ടികളേ ഇന്ന് തന്നെ വിളിച്ച് ചേർത്തത്.എൻഡിഎയും തങ്ങളുടെ എണ്ണം വർധിപ്പിക്കാനും പ്രതിപക്ഷ ഐക്യശ്രമങ്ങളെ ചെറുക്കാനും നീക്കം നടത്തി.പുതിയതും പഴയതുമായ സഖ്യകക്ഷികളിലേക്ക് എത്താൻ തുടങ്ങിയിട്ടുണ്ട്.

നരേന്ദ്ര മോദി വിളിച്ച് യോഗത്തിൽ പങ്കെടുത്ത 38 പാർട്ടികളുടെ ലിസ്റ്റ് ഇങ്ങിനെ..

1. ഭാരതീയ ജനതാ പാർട്ടി (ബിജെപി)
2. ശിവസേന (ഏകനാഥ് ഷിൻഡെ വിഭാഗം)
3. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (അജിത് പ\വർ വിഭാഗം)
4. രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (പശുപതി കുമാർ പരാസ് നേതൃത്വം)
5.അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം
6. അപ്നാ ദൽ (സോണിലാൽ)
7. നാഷണൽ പീപ്പിൾസ് പാർട്ടി
8. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി
9. ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ
10. ഐ.ഒ. സിക്കിം ക്രാന്തികാരി മോർച്ച

11. മിസോ നാഷണൽ ഫ്രണ്ട്
12. ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര
13. നാഗാ പീപ്പിൾസ് ഫ്രണ്ട്, നാഗാലാൻഡ്
14. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അഥവാലെ)
15. ആസോം ഗണ പരിഷത്ത്
16. പട്ടാളി മക്കൾ കച്ചി
17. തമിഴ് മണില കോൺഗ്രസ്
18. യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ
19. സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി
20. ശിരോമണി അകാലിദൾ (സംയുക്ത്)

21. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി
22. ജനനായക് ജനതാ പാർട്ടി
23. പ്രഹർ ജനശക്തി പാർട്ടി
24. രാഷ്ട്രീയ സമാജ് പക്ഷ
25. ജൻ സുരാജ്യ ശക്തി പാർട്ടി
26. കുക്കി പീപ്പിൾസ് അലയൻസ്
27. യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (മേഘാലയ)
28. ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി
29. നിഷാദ് പാർട്ടി

30. ഓൾ ഇന്ത്യ എൻ.ആർ.. കോൺഗ്രസ്
31. ഹാം
32. ജനസേന പാർട്ടി
33. ഹരിയാന ലോക്കിത് പാർട്ടി
34. ഭാരത് ധർമ്മ ജന സേന
35. കേരള കാമരാജ് കോൺഗ്രസ്
36. പുതിയ തമിഴകം
37. ലോക് ജൻ ശക്തി പാർട്ടി (രാം വിലാസ് പാസ്\വാൻ)
38. ഗൂർഖ നാഷണൽ ലിബറേഷൻ ഫ്രണ്ട്