ലഡാക്കിനടിയിലൂടെ ചൈനാ അതിർത്തിയിലേക്ക് തുരങ്കം പണിയാൻ കേന്ദ്ര സർക്കാർ അനുമതി

ചൈനാ അതിർത്തിയിലേക്ക് തുരങ്കം പണിയാൻ കേന്ദ്ര സർക്കാർ അംഗീകാരം നല്കി. ചൈന അവകാശ വാദം ഉന്നയിക്കുന്ന ലഡാക്കിന്റെയും അരുണാചൽ പ്രദേശിന്റെ ഇടയിൽ ആയിരിക്കും അതിർത്തിയിലേക്ക് വൻ തുരങ്കം ഉണ്ടാക്കുന്നത്.ലഡാക്കിനും ഹിമാചൽ പ്രദേശിനും ഇടയിലുള്ള അതിർത്തിയിലെ തന്ത്ര പ്രധാനമായ ഷിൻകുൻ ലാ മലകൾ തുരന്ന് പോകുന്ന തുരങ്കം 4.1 കിലോമീറ്റർ ആയിരിക്കും.ഫിബ്രവരി 15നു ചേർന്ന കേന്ദ്ര മന്ത്രി സഭാ യോഗമാണ്‌ ഇത് അംഗീകരിച്ചത്.സൈനിക വിന്യാസത്തിനും വെടിമരുന്ന്, മിസൈലുകൾ, ഇന്ധനം, മറ്റ് സാധനങ്ങൾ എന്നിവയുടെ ഭൂഗർഭ സംഭരണത്തിനും തുരങ്കങ്ങൾ ഫലവത്തായി ഉപയോഗിക്കും. തുരങ്കത്തിൽ മിസൈൽ ലോഞ്ചറുകൾ വരെ ആസൂത്രണം ചെയ്യുന്നുണ്ട്.

13,000 അടി ഉയരത്തിൽ 687 കോടി രൂപയ്ക്ക് അരുണാചലിലെ തവാങ്ങിലേക്കുള്ള തന്ത്രപ്രധാനമായ 2.5 കിലോമീറ്റർ സെല ടണൽ ഉൾപ്പെടെ ഒമ്പത് പുതിയ തുരങ്കങ്ങൾ ഇപ്പോൾ നിർമ്മാണത്തിലാണ്. കൂടാതെ 11 തുരങ്കങ്ങൾ കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്. ചൈനയുമായി ഏറ്റുമുട്ടാൻ ഈ പാത ഇന്ത്യക്ക് വൻ നേട്ടം ആയിരിക്കും. 33 മാസം നീണ്ടുനിൽക്കുന്ന സൈനിക പ്രവർത്തനങ്ങൾക്കിടയിൽ ലഡാക്കിലേക്കുള്ള അതി സുപ്രധാന കണക്ടിവിറ്റി ആയിരിക്കും തുരങ്കം. ബോംബിങ്ങിൽ തകരാത്ത വിധം ബങ്കർ മോഡലിലായിരിക്കും നിർമ്മാണം. മണാലി-ദാർച്ച-പദം-നിമു അച്ചുതണ്ടിൽ 16,500 അടി ഉയരത്തിൽ ചൈനയുടെയോ പാക്കിസ്ഥാന്റെയോ ദീർഘദൂര പീരങ്കി ഷെല്ലുകൾക്കോ ​​മിസൈൽ ആക്രമണത്തിനോ തുരങ്ക പാതയേ സ്പർശിക്കാൻ ആകില്ലെന്നും സൈനീക എഞ്ച്നീയർമാർ സമർപ്പിച്ച റിപോർട്ടിൽ ഉണ്ട്.ദീർഘദൂര പീരങ്കി ഷെല്ലുകൾക്ക് പോലും തകർക്കാൻ പറ്റാത്ത വിധം പണിയുന്ന തുരങ്കത്തിനു ഇരട്ട ടണലുകൾ ഉണ്ടാകും. സൈനികരെയും ആയുധങ്ങളേയും അതിവേഗം മുന്നോട്ടുള്ള പ്രദേശങ്ങളിലേക്ക് മാറ്റാൻ കഴിയും. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ 1,681.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഷിൻകുൻ ചുരത്തിനു കീഴിലുള്ള തുരങ്കം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കും. 2025ൽ തുരങ്കം പണി തീരുകയും ചെയ്യും. രാജ്യ സുരക്ഷ സംബന്ധിച്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതിയുടെ തീരുമാനം.

ചൈനാ അതിർത്തിയിൽ 2026-ഓടെ തയ്യാറാകുന്ന 298 കിലോമീറ്റർ നാഷണൽ ഹൈവേ ഡബിൾ ലെയ്ൻസ്പെസിഫിക്കേഷൻ റോഡിലൂടെ മണാലി അച്ചുതണ്ടിൽ നിന്ന് നേരിട്ട് പടിഞ്ഞാറൻ ലഡാക്കിലേക്കും സാൻസ്‌കർ താഴ്‌വരയിലേക്കും പെട്ടെന്ന് എത്താൻ പുതിയ തുരങ്കം സഹായിക്കും.ശ്രീനഗറിൽ നിന്ന് സോജി ലാ വഴി കടന്നുപോകുന്ന നിലവിലുള്ള റൂട്ടുകക്കും അടുത്താണ്‌ തുരങ്കം.4.1 കിലോമീറ്റർ ടണൽ നിർമ്മിക്കാനുള്ള പദ്ധതിക്ക് 2021 മെയ് മാസത്തിൽ പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയിരുന്നു. എന്നാൽ ബി‌ആർ‌ഒയും നാഷണൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡും തമ്മിൽ ചില തർക്കങ്ങൾ വന്നതാണ്‌ വൈകാൻ കാരണമായത്.ബിആർഒ ചെറിയ ടണൽ നിർദ്ദേശിച്ചപ്പോൾ രണ്ടാമത്തേത് 12.7 കിലോമീറ്റർ ടണൽ കണക്റ്റിവിറ്റി നിർദ്ദേശിച്ചു.

ചൈനയിൽ നിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തിൽ പദ്ധതി നേരത്തെ പൂർത്തിയാക്കാനായിരുന്നു ചെറിയ തുരങ്കം നിർദ്ദേശിച്ചത്.കിഴക്കൻ ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെ നീളുന്ന 3,488 കിലോമീറ്റർ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ വലിയ തോതിലാണ്‌ അടിസ്ഥാന സൗകര്യ നടത്തുന്നത്.റോഡുകൾ, തുരങ്കങ്ങൾ, പാലങ്ങൾ, സൈനിക ആവാസ വ്യവസ്ഥകൾ, സ്ഥിരമായ പ്രതിരോധം, ഹെലിപാഡുകൾ, എയർഫീൽഡുകൾ എന്നിവയിൽ. കഴിഞ്ഞ മൂന്ന് വർഷമായി ചരിത്രം തിരുത്തുന്ന നിർമ്മാണ പുരോഗതിയാണ്‌.

കിഴക്കൻ ലഡാക്കിൽ 33 മാസം നീണ്ടുനിന്ന സൈനിക ഏറ്റുമുട്ടലിൽ തുടർച്ചയായ മൂന്നാം ശൈത്യകാലത്തും ഇന്ത്യൻ സൈനീകർ ശക്തമായ കാവലാണ്‌ രാജ്യത്തിനു സമർപ്പിക്കുന്നത്.ചൈന സൈനികരെ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തിൽ, ആർമിയുടെ കോർപ്‌സ് ഓഫ് എഞ്ചിനീയർമാരുടെയും ബിആർഒയുടെയും നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.