ഹമാസിനെ പൂട്ടാൻ നരേന്ദ്രമോദി, ഇസ്രായേലുമായി ചർച്ച

ഹമാസിനെ ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോ? ഹമാസുമായി ബന്ധപ്പെട്ട് ഇന്ത്യ- ഇസ്രായേൽ രാജ്യങ്ങൾ ഒരു സുപ്രധാന തീരുമാനം എടുത്തിരുന്നു. കാശ്മീരിലെ സൈനീക മേധാവികളുടെ യോഗം അതിന്റെ കൂടി അടിസ്ഥാനത്തിലാണ്‌. ഹമാസ് മോഡലിൽ പാക്ക് അതിർത്തി ഭേദിച്ച് ഭീകരർ വരാനുള്ള സാധ്യതയും മുന്നറിയിപ്പും ഇസ്രായേൽ ഇന്ത്യക്ക് കൈമാറി

കൂടാതെ ഹമാസിന്റെ ഇന്ത്യ നിരോധിക്കണം എന്നും ഭീകര സംഘടനയായി പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ടു.ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ ഭീകരാക്രമണം നടത്തിയതിന് പിന്നാലെ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രായേൽ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടതായി ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നവോർ ഗിലോൺ പറഞ്ഞു. 15ഓളം രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഹമാസിനെ ഭീകര സംഘടനയായിപ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ത്യയുടെ നിലപാട് നിർണ്ണായകമാണ്‌ എന്നും ഇസ്രായേൽ പറഞ്ഞു. ഇന്ത്യക്ക് പലസ്തീനും ഇസ്രായേലിനും നടുവിൽ നില്ക്കാം. അത് വിഷയമല്ല. എന്നാൽ പലസ്ഥിൻ വേറെ ഹമാസ് വേറെ എന്ന നിലപാട് ഇന്ത്യ സ്വീകരിക്കണം. ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം എന്നും നരേന്ദ്ര മോദിയോട് ഇസ്രായേൽ ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നു.

ഇസ്രായേൽ 100 ശതമാനം“ ഇന്ത്യയേ പിന്തുണയ്‌ക്കും. ഒക്ടോബർ 7നു ഹമാസ് ആക്രമണം ഉണ്ടായപ്പോൾ ഇസ്രായേലിനു ആദ്യം ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ലോക നേതാവ് നരേന്ദ്ര മോദിയാണ്‌. അതിന്റെ നന്ദി ഇസ്രായേലിനു ഉണ്ട് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗിലോൺ നന്ദി പറഞ്ഞു.

ഇസ്രായേൽ അംബാസഡർ നവോർ ഗിലോൺ പറയുന്നത് ഇങ്ങിനെ… ഇന്ത്യ വളരെ അടുത്ത സഖ്യകക്ഷിയായതിനാൽ ഇത് ഞങ്ങൾക്ക് പ്രധാനമാണ്. ലോകത്തും ഭീകരതയുടെ കാര്യത്തിലും ഇന്ത്യ വളരെ പ്രധാനപ്പെട്ട ധാർമ്മിക ശബ്ദമാണ്. ഇത്രയും വർഷത്തെ ഭീകരതയുടെ ഇരകളെ കുറിച്ച് അവർ എന്താണ് സംസാരിക്കുന്നതെന്ന് അറിയാവുന്ന ഒരാളുടെ കാഴ്ചപ്പാടിൽ നിന്നാണ് ഇന്ത്യയും വരുന്നത്, ”അദ്ദേഹം പറഞ്ഞു.ഭീകരവാദത്തിന്റെ രക്തസാക്ഷി ഇന്ത്യയും കൂടിയാണ്‌. ഇന്ത്യയുടെ സമ്പത്തിന്റെ നല്ല ഭാഗം ഭീകരവാദം നേരിടാൻ ചിലവാക്കുന്നു. എന്നാൽ എന്തുകൊണ്ട് ഒന്നിച്ച് ഭീകരന്മാർക്കെതിരെ യോജിച്ച് പ്രാടികൂടാ എന്നും  ഇസ്രായേൽ അംബാസഡർ നവോർ ഗിലോൺ പറഞ്ഞു. 

തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഇസ്രായേലിനെ ശക്തമായി പിന്തുണയ്ക്കുന്ന ഇന്ത്യ ഹമാസിനെ ഇന്ത്യയിലെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കേണ്ട സമയമാണിത്, ”അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ ഗാസയുടെ ആകാശത്ത് നിന്നും ബോംബുകൾ അഗ്നി മഴ പോലെ തുടരുകയാണ്‌. ഹമാസ് എന്തിനാണ്‌ ഈ യുദ്ധം തുടങ്ങിയത് എന്ന് ഇപ്പോഴും അറബ് രാജ്യങ്ങൾക്ക് പൊലും വ്യക്തമാകുന്നില്ല. ലോകത്ത് ആർക്കും ഇസ്രായേലിന്റെ വെടി നിർത്തൽ അവസാനിപ്പിക്കാൻ ആകുന്നില്ല. ചൈന പൊലും ഒടുവിൽ ഇസ്രായേലിനു യുദ്ധം ചെയ്യാനും രാജ്യത്തേ പ്രതിരോധിക്കാനും അവകാശം ഉണ്ട് എന്ന് പറയുകയായിരുന്നു. യുദ്ധ കാരണം ആരുണ്ടാക്കി എന്ന് ലോകത്തിനു മുഴുവൻ അറിയാം. അവിടെയാണ്‌ ഇസ്രായേലിന്റെ വിജയവും.ഗാസയിൽ 24 മണിക്കൂറിനിടെ 756 മരണം ആണുണ്ടായത്.

ഗാസയിലെ 40% ജന സംഖ്യയും 19 വയസിനു താഴെയാണ്‌. അതിനാൽ തന്നെ കുട്ടികൾ ധാരാളമായി മരിക്കുന്നു.ഹമാസിനെതിരായ ഇസ്രയേൽ ബോംബാക്രമണം കൂടുതൽ ജനവാസകേന്ദ്രങ്ങളിലേക്കു വ്യാപിച്ചതോടെ മരണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ ഗാസയിൽ 344 കുട്ടികളടക്കം 756 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19 ദിവസം പിന്നിട്ട യുദ്ധത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 6,546 ആയി. ഇതിൽ 2,704 പേർ കുട്ടികളാണ്. വെസ്റ്റ് ബാങ്കിലും ബോംബാക്രമണം തുടരുന്നു. ഇതിനിടെ ഇസ്രയേൽ സിറിയയിലെ അലപ്പോ വിമാനത്താവളത്തിന്റെ റൺവേ തകർത്തു.ലബനനിൽ ഹിസ്ബുല്ല യുടെ ഒരു ക്യാമ്പ് കൂടി ഇസ്രായേൽ തകർത്തു. ഒരേ സമയം ഇസ്രായേൽ 3 രാജ്യങ്ങളുമായാണ്‌ യുദ്ധം നടത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.ഇതിനിടെ ഹമാസിനെ ഇല്ലാതാക്കേണ്ടത് തങ്ങളുടെ അവകാശം മാത്രമല്ല ചുമതലയുമാണെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഏലി കോഹൻ ഐക്യരാഷ്ട്ര സംഘടന (യുഎൻ) രക്ഷാസമിതി യോഗത്തിൽ പറഞ്ഞു. ആ നീക്കത്തിൽ നിന്നും ലക്ഷ്യം പൂർണ്ണമായി കണ്ടേ മടങ്ങൂ എന്നും പറഞ്ഞു