“മോദി കി ഗ്യാരന്റി” നെഹ്രുവിന്റെ റെക്കോഡ് മോദി തകർക്കും

ഭാരതത്തിന്റെ ചരിത്രത്തിലേ ഏറ്റവും ശ്രദ്ധേയനായ പ്രധാനമന്ത്രി ആയി നരേന്ദ്ര മോദി മാറുമ്പോൾ ജവഹർലാൽ നെഹ്രുവിന്റെ റെക്കോഡുകളേയും ഭേദിക്കുകയാണ്‌. ഏക് അകേല കിത്‌നോ പർഭാരി..അതായത് ഒരാൾ പല തവണ അധികം അധികം തെളിയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം രാജ്യസഭയിൽ ഉപയോഗിച്ച വാചകം ആണിത്. അതായത് ഒരു മനുഷ്യൻ പലതവണ അധികം അധികം ആയി കഴിവുകളും വിജയവും തെളിയിക്കുകയാണ്‌. മോദി പറഞ്ഞ ഈ വാക്കുകൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ അക്ഷരം പ്രതി നടപ്പാകുന്നു. തന്റെ രാഷ്ട്രീയ ജിവിതത്തിൽ അധികാര ഇടനാഴികളിലേക്ക് കാലെടുത്ത വയ്ച്ച ശേഷം നരേന്ദ്ര മോദിക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. വച്ചടി മുന്നേറ്റം. ശത്രുക്കൾ നിഷ്പ്രഭമാകുന്നു. ഇപ്പോൾ 26 പാർട്ടികൾ കൂട്ടികെട്ടിയ ഇന്ത്യാ മുന്നണിയാണ്‌ നിലം പരിശായതും

മോദിയുടെ വൈറലായ അടുത്ത വാചകം ഇതാണ്‌ “മോദി കി ഗ്യാരന്റി”.. മോദിയാണ്‌ ഗ്യാരണ്ടി… ഈ വാക്ക് നരേന്ദ്ര മോദി ആദ്യമായി ഉപയോഗിച്ചത് ഭാരത് മണ്ഡപത്തിന്റെ അനാച്ഛാദന വേളയിൽ ആണ്‌. അന്ന് പ്രധാനമന്ത്രി ആദ്യമായി “മോദി കി ഗ്യാരന്റി” ഉപയോഗിച്ചു. പിന്നെ ഇത് സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ തരംഗമായി. ഈ വാചകത്തിൽ ജനം വിശ്വസിച്ചു. ഹൃദയത്തിലേക്ക് ചേർത്തും വയ്ച്ച് മോദി കി ഗ്യാരണ്ടിക്ക് വോട്ട് ചെയ്തു

ബിജെപിയേക്കാൾ അനേകം ഇരട്ടി സൗജന്യങ്ങൾ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കോൺഗ്രസ് എല്ലാ സംസ്ഥാനത്തും നല്കി, സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, പെൻഷൻ വർദ്ധനവ്, ഓരോ വീട്ടിലും മാസം നിശ്ചിത തുക,സൗജന്യ ഹോട്ടലും ആഹാര സംവിധാനവും അങ്ങിനെ പലതും…

എന്നാൽ ഇത്രത്തോളം ആനുകൂല്യ വിളംബരം ബിജെപി ഒരു സംസ്ഥാനത്തും നല്കിയില്ല. പ്രകടന പത്രികയിലെ കോൺഗ്രസിന്റെ ഉറപ്പുകളെ പ്രതിരോധിക്കാൻ പാർട്ടിയും പ്രധാനമന്ത്രിയും ഉപയോഗിച്ച ടാഗ്‌ലൈൻ – “മോദി കി ഗ്യാരന്റി“ എന്ന മോദിയുടെ വാക്കുകൾ ആയിരുന്നു. ബിജെപിയുടെ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വാഗ്ദാനം കൂടിയായിരുന്നു പ്രകടന പത്രികയിലെ കോൺഗ്രസിന്റെ ഉറപ്പുകളെ പ്രതിരോധിക്കാൻ പാർട്ടിയും പ്രധാനമന്ത്രിയും ഉപയോഗിച്ച ടാഗ്‌ലൈൻ – ”മോദി കി ഗ്യാരന്റി“ എന്ന വാക്ക്. ഇത് ഇലക്ട്രിക് വേഗതയിൽ ജനങ്ങളിലേക്ക് എത്തി. അവർ കോൺഗ്രസിന്റെ നമ്പറുകൾ എല്ലാം തള്ളി കളഞ്ഞ് പ്രകടനപത്രികയിലെ കോൺഗ്രസിന്റെ ഉറപ്പുകളെ പ്രതിരോധിക്കാൻ പാർട്ടിയും പ്രധാനമന്ത്രിയും ഉപയോഗിച്ച ടാഗ്‌ലൈൻ – ”മോദി കി ഗ്യാരന്റി“ എന്ന ഹൃദയ മന്ത്രത്തിനു വോട്ട് ചെയ്തു.

ഓർക്കുക..എന്തൊക്കെ സൗജന്യമായി തരാം എന്നു പറഞ്ഞാലും ജനങ്ങൾക്ക് ഈ മനുഷ്യന്റെ വാക്കുകൾ മതി. അദ്ദേഹത്തേ അത്ര വിശ്വാസമാണ്‌..ഹിന്ദി ഹൃദയഭൂമി അംഗീകരിച്ച മൂന്ന് സംസ്ഥാനങ്ങൾ ബിജെപിക്ക് അനുകൂലമായി വൻ ജനവിധി നൽകി. മോദിയെ കേന്ദ്ര കഥാപാത്രമാക്കിയും ഒരു സംസ്ഥാന നേതാവിനെയും പാർട്ടി മുഖമായി ഉയർത്തിക്കാട്ടാത്ത വോട്ടെടുപ്പ്. എല്ലാ സംസ്ഥാനത്തും ഉയർത്തി കാട്ടിയത് ഒരേ ഒരു മുഖം.. നരേന്ദ്ര മോദി മാത്രം. പ്രാദേശിക നേതാക്കളേ എല്ലാം ഒരേ പോലെ കണ്ടു. മുഖ്യമന്ത്രി പദം ആർക്കും വാദ്ഗാനം ചെയ്തില്ല. അത്ര അടുക്കും ചിട്ടയിലും മോദി എന്ന ഏക ശിലക്ക് പിന്നാലെ ബിജെപിയും ഒരു പർവതം പോലെ നിന്നു. അച്ചടക്കം വിശ്വാസം അടുക്കും ചിട്ടയും, നേതൃ ഗുണം എല്ലാം മോദിയിൽ നിന്നും കോൺഗ്രസും മറ്റും ഏറെ പഠിക്കാനുണ്ട്. കഴിഞ്ഞ 5 കൊല്ലമായി രാജസ്ഥാനിലെ തമ്മിലടി തീർക്കാൻ പൊലും കഴിയാത്ത കോൺഗ്രസ് അവിടെ പൊട്ടി തകർന്നത് മോദി എന്ന ഏക ശിലയുടെ കരുത്തിന്റെ മുന്നിലാണ്‌ എന്ന് ഓർക്കണം

മധ്യപ്രദേശിനായി ബിജെപിയുടെ മുദ്രാവാക്യം, “എംപി കെ മാൻ മേ മോദി“, മറ്റ് സംസ്ഥാനങ്ങളിലും അതിന്റെ മാതൃകയായി മാറി, അത് ”കൂട്ടായ നേതൃത്വ“ തന്ത്രവുമായി മുന്നോട്ട് പോയി, അത് നിർണായകമായിജനങ്ങൾ മോദിയിൽ തുടർന്നും വിശ്വസിക്കുന്നുവെന്നും അദ്ദേഹത്തെ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വിശ്വാസ്യതയുടെയും ദീപസ്തംഭമായി കാണുകയും ചെയ്യുന്നു, 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള പാർട്ടിക്കുള്ള ഒരു നല്ല സൂചന കൂടിയായി മറി ഇത്..

ഇനി നരേന്ദ്ര മോദി ജവഹർലാൽ നെഹ്രുവിന്റെ റെക്കോഡ് മറികടക്കും എന്ന വിലയിരുത്തലിലേക്ക് വരാം..ജവഹർലാൽ നെഹ്‌റുവിന്റെ തുടർച്ചയായ മൂന്ന് റെക്കോർഡിനൊപ്പമെത്താനുള്ള അവസരമാണ് മോദിക്ക് ഇനി ലഭിക്കാൻ പോകുന്നത്. ജവഹർലാൻ നെഹ്രു ഇന്ത്യക്ക് വേണ്ടി എന്തു ചെയ്തു എന്ന് ചോദിക്കുന്നത് മോദി ഇന്ത്യക്ക് വേണ്ടി എന്തു ചെയ്ത് എന്ന ചോദ്യവുമായി താരതമ്യം ചെയ്താകണം. നെഹ്രുവിന്റെ കൈയ്യിൽ രാജ്യം കിട്ടുമ്പോൾ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു. നമുക്കൊപ്പം ഉണ്ടായിരുന്ന ചൈനയും അന്ന് അണുംബോംബിൽ തകർന്ന ജപ്പാനും, യുദ്ധത്തിൽ തകർന്ന് നിന്ന യൂറോപ്യൻ രാജ്യങ്ങളും എല്ലാം എത്ര പെട്ടെന്നാണ്‌ അടിത്തറ പാക്കി റോകറ്റ് വേഗത്തിൽ കുതിച്ച് കയറിയത്. അവിടെ നെഹ്രുവിനു പിഴച്ചു. നെഹ്രു തന്റെ ഉട്ടോപ്യൻ സോഷ്യലിസവും, കമ്യൂണിസ്റ്റ് മനസും ആയി രാജ്യത്തേ നയിച്ചു.അമേരിക്കൻ രീതിയെ തള്ളി സോവിയറ്റ് യൂണ്യനെ മാതൃകയാക്കി. ചൈനക്ക് തമിഴുനാടിനേക്കാൾ ഭൂമി വിട്ടു നല്കുന്ന അവസ്ഥ വന്നു. കാശ്മീർ പകുതിയും കൈവിട്ട് പോയി. കലാപങ്ങൾ നിയന്ത്രിക്കാനായില്ല. ചൈനാ യുദ്ധത്തിൽ നാണംകെട്ട് തലതാഴ്ത്തി തോറ്റ് നമ്മുടെ ഭൂമിയും പോയി

ഇപ്പോൾ മോദി ഇന്ത്യയേ മാറ്റി മറിച്ചു. സോവിയറ്റ് ആശയങ്ങളേ തള്ളി അമേരിക്കൻ പക്ഷത്ത് നിലയുറപ്പിച്ചു. ജി ഡി പി കുത്തിച്ച് കയറി 4 ട്രില്യൺ ഡോളർ ആയി. സാമ്പത്തികമായി 5മത് സ്ഥാനത്ത് ലോകത്തിൽ എത്തി. തോക്ക് മുതൽ യുദ്ധ വിമാനം വരെ സൈന്യത്തിനുണ്ടാക്കുന്നത് ഇന്ത്യൻ മെയ്ഡ് ആക്കി. മോദിയുടെ മുൻ ഗാമി പൊക്രാനിൽ ആണവ പരീക്ഷണം നടത്തി ഇന്ത്യ ആണവ ബോംബ് ഉണ്ടാക്കി. ഇപ്പോൾ 2000ത്തിലേറെ അണു ബോംബ് ഉണ്ടാക്കാനുള്ള വസ്തുക്കൾ ഇന്ത്യക്കുണ്ട്. 300നടുത്ത് ആണവ പോർമുനകളും ഉണ്ട്. നമ്മൾ വിമാന വാഹിനി കപ്പൽ വരെ സ്വന്തമായുണ്ടാക്കി.മോദിയുടെ കീഴിൽ പുതിയ ഒരു ഇന്ത്യ ആണ്‌ കാണുന്നത്. നെഹ്രു ഉണ്ടാക്കി വയ്ച്ച കാശ്മീരിന്റെ പാറ്റേണുകൾ എല്ലാം മോദി പൊളിച്ചെറിഞ്ഞു. കാശ്മീരിനെ ഉടച്ച് വാർത്ത് ഭീകരത തുടച്ച് നീക്കി.കോൺഗ്രസ് പ്രതിജ്ഞയെടുക്കുന്ന “ഉത്തരവാദിത്തങ്ങൾ” എന്നതിനേക്കാൾ മോദിയുടെ ഉറപ്പുകളാൽ ജനങ്ങൾ കൂടുതൽ സംഭരണം നടത്തിയെന്ന് സർവേകൾ തെളിയിച്ചു.

ഇത്തരത്തിൽ നെഹ്രുവിന്റെ റെക്കോഡുകൾ എല്ലാം തകർത്തുള്ള കുതിപ്പിലേക്ക് മോദിയെ എത്തിച്ചത് കോൺഗ്രസ് തന്നെയാണ്‌. നെഹ്രു മുതൽ ഇന്ന് വരെ 80 കൊല്ലങ്ങളോളം ഒരേ ഒരു നേതൃത്വം. ഒരു മുഖം…ഒരു നയം..നെഹ്രു കുടുംബത്തിന്റെ മാത്രം ഒരു പ്രൈവറ്റ് പ്രോപർട്ടിയായി കോൺഗ്രസ് മാറി. ഇതിനിടെ ഇറ്റാലിയൻ വംശജരായവർ കോൺഗ്രസിന്റെ തലപ്പത്ത് എത്തിയതോടെ ഹിന്ദി മേഖല തിരിഞ്ഞ് നിന്നു. എത്ര പറഞ്ഞാലും ഇറ്റാലിയൻ വംശജർക്ക് കീഴിൽ ഒരു ഭരണം ഇന്ത്യയിൽ ആഗ്രഹിക്കാത്തവർ ജനകോടികൾ ആണ്‌. ഈ വികാരം തിരിച്ചറിഞ്ഞതാണ്‌ നെഹ്രു കുടുംബം. എന്നാൽ ഭരണം കിട്ടി​യില്ലേലും പാർട്ടിയും മറ്റും മതി എന്ന ചിന്തയിലാണ്‌ കോൺഗ്രസിന്റെ 80 കൊല്ലമായ നെഹ്രിവിയൻ നേതൃത്വം..

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത് ഇന്ത്യയിലെ ജനങ്ങൾക്ക് നല്ല ഭരണത്തിലും വികസനത്തിലും മാത്രമാണ് വിശ്വാസമെന്നും ബിജെപിയിലുള്ള അവരുടെ വിശ്വാസം അചഞ്ചലമായി നിലനിൽക്കുന്നുവെന്നും, എക്‌സിൽ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളെ “അമ്മ, സഹോദരി, പെൺമക്കൾ“ എന്നും നമ്മുടെ യുവ വോട്ടർമാർ എന്നും പ്രത്യേക പരാമർശം, ”ബിജെപിയിൽ അവരുടെ സ്നേഹവും വിശ്വാസവും അനുഗ്രഹവും ചൊരിഞ്ഞതിന്“.

വികസിത ഇന്ത്യ എന്ന ലക്ഷ്യത്തോടെയാണ് രാജ്യം മുന്നേറുന്നതെന്ന് മോദി പറഞ്ഞു. ”നമുക്ക് നിർത്തുകയോ തളരുകയോ ചെയ്യേണ്ടതില്ല. ഇന്ത്യയെ വിജയത്തിലെത്തിക്കണം. ഇന്ന് നമ്മൾ ഒരുമിച്ച് ഈ ദിശയിൽ ശക്തമായ ചുവടുവെപ്പ് നടത്തിയിട്ടുണ്ട്,“ അദ്ദേഹം പറഞ്ഞു.വികസനത്തിൽ ഇരട്ടിയായി കോൺഗ്രസ് ഭരണത്തിന്റെ പരാജയങ്ങളെ ഓർമ്മിപ്പിച്ചു. ‘എംപി കെ മാൻ മേ മോദി, മോദി കെ മാൻ മേ എംപി’ എന്ന ബിജെപിയുടെ പ്രചാരണ പ്രമേയത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

മറ്റ് സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി കർക്കശമായി പ്രചാരണം നടത്തി, ദേശീയ വിഷയങ്ങൾ മാത്രമല്ല, സംസ്ഥാന-നിർദ്ദിഷ്ട വിഷയങ്ങളും സ്പർശിച്ചു. രാജസ്ഥാനിൽ അദ്ദേഹം 14 റാലികളെ അഭിസംബോധന ചെയ്യുകയും രണ്ട് റോഡ് ഷോകൾ നടത്തുകയും ഛത്തീസ്ഗഡിൽ അഞ്ച് റാലികളിൽ സംസാരിക്കുകയും ചെയ്തു. ജാതി സെൻസസിനായി കോൺഗ്രസിന്റെ പ്രേരണയെ അഭിമുഖീകരിച്ച പ്രധാനമന്ത്രി ക്ഷേമപദ്ധതികൾ ഉയർത്തിക്കാട്ടി, പാവപ്പെട്ടവരും യുവാക്കളും സ്ത്രീകളും കർഷകരുമാണ് തനിക്ക് ഏറ്റവും വലിയ ജാതിയെന്ന് പറഞ്ഞു.

ഈ ഗ്രൂപ്പുകൾക്കുള്ള നടപടികൾ ബിജെപിയെ സഹായിച്ചപ്പോൾ, സ്ത്രീ ശാക്തീകരണ പദ്ധതികളിലെ മോദിയുടെ ശ്രദ്ധ സ്ത്രീകളെ ശക്തമായ പിന്തുണക്കാരാക്കി മാറ്റിയത് രാജസ്ഥാൻ, എംപി, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ അവർ ശക്തമായി ബിജെപിക്ക് വോട്ട് ചെയ്തു.
സനാതൻ ധർമ്മത്തിനെതിരെ ഡിഎംകെയുടെ ആക്രമണവും കോൺഗ്രസിന്റെ മൗനവുമാണ് ബിജെപിക്ക് അനുകൂലമായ മറ്റൊരു ഘടകം. വോട്ടെടുപ്പ് പ്രസംഗങ്ങളിൽ പ്രധാനമന്ത്രി ഇതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, ഇത് വോട്ടർമാരുമായി ബന്ധപ്പെട്ടതായി തോന്നുന്നു. സനാതൻ ധർമ്മം ആക്രമണത്തിനിരയായപ്പോഴും, മോദിയുടെ കീഴിലുള്ള സാംസ്കാരിക പുനരുജ്ജീവനത്തിന് ഇന്ത്യയിലുടനീളം ആരാധകരെ കണ്ടെത്തി. രാമമന്ദിറിനൊപ്പം ഇത് കൂടുതൽ ഉറപ്പിക്കും. അയോധ്യയിൽ രാമ ക്ഷേത്രം കൂടി വരുന്നതോടെ ബിജെപിയുടെ ശക്തി വർദ്ധിക്കും. യു.പിയിൽ ഒരു തൂത്ത് വാരൽ തന്നെ ഉണ്ടാകും.