ലോക്‌സഭാ എം.പി മോഹൻ ദേൽക്കറിനെ മരിച്ച നിലയിൽ കണ്ടെത്തി

ലോക്‌സഭാ എം.പിയെ മരിച്ച നിലയിൽ കണ്ടെത്തി. ദാദ്ര നഗർ ഹവേലി എംപി മോഹൻ ദേൽക്കറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തെക്കൻ മുംബൈയിലെ ഹോട്ടലിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റു മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യ കുറിപ്പ് സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ദാഗ്ര നഗർ ഹവേലിയിലെ സ്വതന്ത്ര എംപിയാണ് മോഹൻ ദേൽകർ.

1989 ലാണ് മോഹൻ ആദ്യമായി ലോക്‌സഭയിൽ അംഗമാകുന്നത്. തുടർന്ന് 1991 ലും 96 ലും കോൺഗ്രസ് ടിക്കറ്റിൽ ലോക്‌സഭയിലെത്തി. 1999 ലും 2004 ലും സ്വതന്ത്രനായും ഭാരതീയ നവശക്തി പാർട്ടി സ്ഥാനാർത്ഥിയായും വിജയിച്ചിട്ടുണ്ട്. 2020 ൽ മോഹൻ ദേൽഖർ ജെഡിയുവിൽ ചേർന്നിരുന്നു.