കൂടെ വിജയനില്ല, ചായക്കടയില്‍ നിന്നും ജപ്പാനിലേക്ക് ഒറ്റയ്ക്ക് പോകാനൊരുങ്ങി മോഹന

കൊച്ചി കടവന്ത്രയിലെ ബാലാജി ചായക്കടയില്‍ നിന്ന് ജപ്പാനിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ് ലോകം ചുറ്റി പ്രശസ്തരായ ദമ്ബതികളിലെ മോഹന വിജയന്‍. ജീവിതയാത്ര പൂര്‍ത്തിയാക്കി വിജയന്‍ മടങ്ങി നാല് മാസങ്ങള്‍ക്കിപ്പുറമാണ് ഭര്‍ത്താവിന്റെ ആഗ്രഹ സാഫല്യത്തിന് എഴുപതുകാരിയായ മോഹന തയാറെടുക്കുന്നത്. ജപ്പാന്‍ ടൂര്‍ മോഹം ബാക്കിവച്ചു നിര്യാതനായ ലോക സഞ്ചാരി വിജയന്റെ ഭാര്യ മോഹന വിജയന്റെ ജപ്പാന്‍ യാത്രയുടെ മുഴുവന്‍ ചെലവുകളും വഹിക്കാനൊരുങ്ങിരിക്കുകയാണ് സോമന്‍സ് ലിഷര്‍ ടൂര്‍സ്. കൊച്ചിയില്‍ വനിതാ ദിനത്തില്‍ കോവിഡ് പ്രതിരോധത്തിനു മികച്ച സംഭാവന നല്‍കുകയും അറിയപ്പെടാതെ പോകുകയും ചെയ്ത വനിതകളെ കണ്ടെത്തി ആദരിക്കുകയായരുന്ന ചടങ്ങിലാണ് സോമന്‍സ് ഗ്രൂപ് എംഡി എം.കെ. സോമന്റെ പ്രഖ്യാപനം. സോമന്‍സ് ലിഷര്‍ ടൂര്‍സും സോമന്‍സ് ഗ്ലോബല്‍ എഡ്യുക്കേഷനും ചേര്‍ന്നാണ് മൂന്നു വനിതകള്‍ക്ക് വിമെന്‍ ഓഫ് ഇന്‍സ്പിരേഷന്‍ അവാര്‍ഡ് സമ്മാനിച്ചത്.

വിജയന്റെയും ഭാര്യ മോഹനയുടെയും ലോകയാത്രകളെക്കുറിച്ചു കേട്ടറിഞ്ഞ് യാത്രകള്‍ക്കായി പിന്നീടുള്ള ജീവിതം മാറ്റിവച്ചത് നിരവധിപ്പേരാണ്. യാത്രയ്ക്കായി ഒരു വിഹിതം സമ്ബാദ്യമായി കരുതി ലോകം കാണാന്‍ ഇറങ്ങിയവരും നിരവധിയാണ്. ആഗ്രഹങ്ങള്‍ മനസ്സില്‍ വെച്ച്‌ പൂട്ടാന്‍ ഉള്ളതല്ല അതൊക്കെ സാധിച്ചെടുക്കാന്‍ ഉള്ളതാണ് എന്ന് തെളിയിച്ച 2 മനുഷ്യരാണ് വിജയനും ഭാര്യ മോഹനയും.

പനങ്ങാട് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.വി. ബിജി, എറണാകുളം ജനറല്‍ ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് നൈസി ജോസ്, ആലുവയിലെ സ്‌നേഹതീരം ചാരിറ്റബ്ള്‍ ട്രസ്റ്റിലെ സാമൂഹ്യപ്രവര്‍ത്തക സീനത്ത് എന്നിവരെയാണ് ആദരിച്ചത്. ഇവരുടെ കലൂര്‍ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജേതാക്കള്‍ക്ക് എംഡി എം.കെ. സോമന്‍ 10,001 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും മൊമെന്റോയും സമ്മാനിച്ചു. വിവിധ ഗവണ്മെന്റ് ഡിപ്പാര്‍ട്ടുമെന്റുകള്‍, സാമൂഹ്യസേവന സംഘടനകള്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് ചടങ്ങില്‍ സംസാരിച്ച ഡയറക്ടര്‍ ജീന പറഞ്ഞു. വനിതകള്‍ക്കg മാത്രമായി കശ്മീര്‍, ഗവി-തേക്കടി. ദുബായ് എന്നിവിടങ്ങളിലേയ്ക്ക് സോമന്‍സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ടൂര്‍ പാക്കേജുകളുടെ ബുക്കിങ് ഉദ്ഘാടനവും നടന്നു.

യൂറോപ്പിലേക്കുള്ള ടൂര്‍ പാക്കേജുകളുമായി സോമന്‍സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന യൂറോപ്പ് ട്രാവല്‍ ഫെസ്റ്റ്, ലയണ്‍്‌സ് ക്ല്ബ് സോണ്‍ 5 സോള്‍ ചെയര്‍പെഴ്‌സണ്‍ വല്‍സല ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. 2022-ലെ ഏറ്റവും താഴ്ന്ന ചെലവില്‍ യൂറോപ്പ് സന്ദര്‍ശിക്കാനുള്ള പാക്കേജുകളാണ് മൂന്നു ദിവസം നടക്കുന്ന യൂറോപ്പ് ട്രാവല്‍ ഫെസ്റ്റിലൂടെ ബുക്കു ചെയ്യാനാവുകയെന്ന് എം കെ സോമന്‍ പറഞ്ഞു.