ഈ വയസ്സാം കാലത്തും ഞാൻ ഇതൊക്കെ ധരിക്കണമോയെന്ന് അവരോട് ചോദിച്ചു- മോളി കണ്ണമാലി

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമാണ് ചാള മേരി എന്ന മോളി കണ്ണമാലി. താരത്തിന്റേതായി പുറത്തിറങ്ങിയ ഫോട്ടോ ഷൂട്ടിന് ​ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ചാള മേരി എന്ന കഥാപാത്രം ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും മോളിക്ക് നേടിക്കൊടുത്ത ആരാധകരുടെ എണ്ണം ചെറുതൊന്നുമല്ല. ആരോ​ഗ്യ മാസികയുടെ പുതിയ ലക്കത്തിന്റെ കവർ ഗേളായി എത്തിയിരിക്കുന്നത് മോളി കണ്ണമാലിയാണ്. കറുപ്പിന്റെ കരുത്ത് എന്ന വിഷയത്തിൽ മാസികയിൽ സംസാരിക്കുന്നുമുണ്ട് മോളി കണ്ണമാലി.

താരത്തിന്റെ ഈ പുതിയ മേക്കോവർ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ശ്യാം ബാബുവാണ് ചിത്രം പകർത്തിയിരിക്കുന്നത്. മോളിയെയും ഫോട്ടോഗ്രാഫറെയും പ്രശംസിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. മേക്കോവർ പൊളിച്ചല്ലോ എന്ന് പറഞ്ഞ് സംവിധായകൻ ഒമർ ലുലു ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു

ഇപ്പോളിതാ ഫോട്ടോ ഷൂട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് മോളി കണ്ണമാലി. എറണാകുളത്ത് വച്ചായിരുന്നു ഈ ഫോട്ടോഷൂട്ട്. ആദ്യമായിട്ടാണ് ഇത്തരമൊരു വേഷം ധരിക്കുന്നത്. അവിടെചെന്നപ്പോഴാണ് ഇത്തരമൊരു വേഷമാണ് ധരിക്കേണ്ടതെന്ന് അറിഞ്ഞത്… അവര് തന്നെയാണ് വസ്ത്രങ്ങളെല്ലാം തന്നത്. സിനിമയിലൊക്കെ കുറച്ച് മോഡേൺ ആയിട്ടുള്ള വേഷങ്ങൾ ഇട്ടിട്ടുണ്ട്. ജീൻസും ടീഷർട്ടുമാക്കെ. പക്ഷേ ഇങ്ങനൊരു വേഷം ആദ്യമായിട്ടാണ് ഇടുന്നത്.

അവർ എനിക്ക് ആ പാൻറും ടോപ്പുമൊക്കെ തന്നപ്പോൾ ഞാൻ തന്നെ അതിശയിച്ചു. ഞാൻ അവരോട് ചോദിച്ചത് ഈ വയസ്സാം കാലത്ത് ഞാൻ ഇതൊക്കെ ഉടുക്കണോ എന്നാണ്. പക്ഷേ അതൊക്കെ ഇട്ടു കഴിഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷമായി. ഞാൻ എന്റെ ഫോണിൽ 2 ഫോട്ടോ എടുത്തോണ്ടാ പോന്നത്. വീട്ടിലെത്തി മക്കളെ കാണിച്ചപ്പോൾ അവർക്ക് അതിശയം. അവർ പറഞ്ഞു അമ്മച്ചി അടിപൊളിയായിട്ടുണ്ടല്ലോ എന്ന്. ചെറുപ്പത്തിൽ പാവാടയും ബ്ലൗസും, പിന്നെ സാരി. അതല്ലാതെ വേറെ വേഷമൊന്നും ഇട്ടിട്ടില്ല. സിനിമയിലെത്തിയ ശേഷം ഗൾഫ് രാജ്യങ്ങളിലൊക്കെ പോയപ്പോഴും സാരി തന്നെയാണ് ഉടുക്കുന്നതെന്നും മോളി പറഞ്ഞു.