ബാല തന്നത് പത്ത് ലക്ഷത്തിന്റെ ചെക്കല്ല, പതിനായിരം രൂപയുടേത്- മോളി കണ്ണമാലി

അടുത്തിടെയാണ് നടി മോളി കണ്ണമാലിയിൽ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് സാമൂഹ്യ പ്രവർത്തകയും ബിഗ്ഗ് ബോസ് താരവുമായ ദിയ സന സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്. ആശുപത്രിയിൽ നിന്നുമുള്ള നടിയുടെ ഫോട്ടോ സഹിതം സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് ദിയ സനയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തിയ മോളി കണ്ണമാലിയുടെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ചും സഹായിച്ചവരെക്കുറിച്ചും മകൻ തുറന്നു പറഞ്ഞിരുന്നു.

ആശുപത്രിയിൽ ചികിത്സിക്കാൻ പണം ഇല്ലാതെ വലഞ്ഞപ്പോൾ താരത്തെ പണം നൽകി സഹായിച്ചവരിൽ ഒരാൾ നടൻ ബാലയാണ്. തന്നെ കാണാൻ വന്ന മോളി കണ്ണമാലിയുടേയും കുടുംബത്തിന്റേയും വീഡിയോ ബാല സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ബാലയെ കണ്ടതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള കാര്യങ്ങളാണ് പ്രചരിച്ചത്. അദ്ദേഹം തിരിച്ച് വരുമ്പോൾ സത്യങ്ങളും പുറത്തുവരും. വീടിന് ജപ്തി നോട്ടീസ് വന്നപ്പോൾ സഹായിക്കാമോ മകനെ എന്ന് ചോദിക്കാൻ വേണ്ടിയാണ് ബാലയെ കാണാൻ പോയത്. മരണത്തിൽ നിന്നും തിരിച്ചുവന്ന് ചേച്ചി എന്നെ കാണാൻ വന്നല്ലോ, അതിൽ സന്തോഷമുണ്ട്. നമുക്ക് ഒരുമിച്ചൊരു സിനിമയൊക്കെ ചെയ്യണം. നല്ല ജോളിയായാണ് എന്നോട് സംസാരിച്ചത്. ഞാൻ കിടപ്പിലായിരുന്ന സമയത്ത് മകന്റെ കൈയ്യിൽ ബാല പൈസ കൊടുത്തിരുന്നു. ചത്ത തടിയായി കിടക്കുകയായിരുന്നു അന്ന് ഞാൻ. കഴിഞ്ഞ ദിവസം കാണാൻ പോയപ്പോൾ പതിനായിരം രൂപയുടെ ചെക്ക് തന്നിരുന്നു. മരുന്ന് മേടിക്കാനും ചെലവിനുമുള്ള കാശാണ് ഇതെന്ന് പറഞ്ഞിരുന്നു. അയ്യായിരം വേണോ, പതിനായിരം വേണോ എന്ന് എന്നോട് ചെക്ക് എഴുതുമ്പോൾ ചോദിച്ചിരുന്നു. മകൻ തരുന്നത് എന്തായാലും സ്വീകരിക്കുമെന്നായിരുന്നു ഞാൻ പറഞ്ഞത്.

സന്തോഷത്തോടെയാണ് അന്ന് പിരിഞ്ഞത്. ജപ്തിയുടെ കാര്യം ഞാൻ ആ വീഡിയോയിൽ പറഞ്ഞിട്ടുമുണ്ട്. വേറൊന്നും ഞാൻ പറഞ്ഞിട്ടില്ല. പിന്നെങ്ങനെയാണ് ചിലർ നെഗറ്റീവ് ന്യൂസ് പറയുന്നതെന്നറിയില്ല. ആ ചെക്ക് 10 ലക്ഷത്തിന്റേതാണെന്നാണ് പറയുന്നത്. അങ്ങനെയൊക്കെ പറയുമ്പോൾ അത് കാണിക്കേണ്ടി വരും. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി. പെട്ടെന്ന് ഇത്രയും ലക്ഷം മറിക്കാനുള്ള സാമ്പത്തികം ഞങ്ങൾക്കില്ല. സാവകാശം തന്നാൽ നമ്മൾ അടക്കും. ബാങ്കുകാരോട് ഇത് പറഞ്ഞിരുന്നു. ആശുപത്രി പോക്കിന് ഒരുപാട് കടം വന്നിട്ടുണ്ട്. ഞങ്ങൾ രണ്ടാൺമക്കളാണ്. നാണമില്ലേ, നിങ്ങൾക്ക് പണിക്ക് പോയിക്കൂടേ എന്നൊക്കെയാണ് ചോദ്യം. ശരിയാണ് ഞങ്ങൾ പണിക്കൊക്കെ പോവുന്നവരാണ്. കുറച്ച് സാവകാശമാണ് ഞങ്ങൾ ചോദിച്ചത്.

മനുഷ്യാവകാശ കമ്മീഷൻ ഡയറക്ടർ എന്ന് പറഞ്ഞായിരുന്നു ഫോൺ വന്നത്. ഓരോ കാര്യങ്ങളും ചോദിച്ച് അത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചിരുന്നില്ല. മരുമക്കളെല്ലാം കരച്ചിലാണ്. ഇവിടെ വെച്ച കഞ്ഞി പോലും അതേ പോലെ ഇരിക്കുകയാണ്. പെട്ടെന്നാണ് ക്ഷീണം വന്ന് ആശുപത്രിയിലായത്. അഞ്ചര ലക്ഷം വേണം ജപ്തി ഒഴിവാകാൻ. 3ാം തീയതിക്കുള്ളിൽ ഒന്നര ലക്ഷം അടക്കണം. അത് എങ്ങനെയെങ്കിലും ഒഴിവാക്കണം. മമ്മൂക്ക സഹായിച്ചിരുന്നു. പ്രശ്‌സതരായവരാണ് സഹായിക്കുന്നതെന്ന് കേൾക്കുമ്പോൾ അത് പത്തും പതിനഞ്ചും ലക്ഷമാണെന്നാണ് ആളുകൾ കരുതുന്നത്. സത്യം എന്താണെന്ന് തിരക്കുന്നില്ല.