അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു

അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. കാനഡയിലേക്ക് യാത്ര ചെയ്ത ആളിലാണ് വൈറസ് കണ്ടെത്തിയത്. രാജ്യത്ത് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.

ശരീര സ്രവങ്ങൾ, കുരങ്ങ് പോക്‌സ് വ്രണങ്ങൾ, അല്ലെങ്കിൽ കുരങ്ങുപനി ബാധിച്ച വ്യക്തിയുടെ ദ്രാവകങ്ങൾ അല്ലെങ്കിൽ വ്രണങ്ങൾ എന്നിവയാൽ മലിനമായ വസ്‌ത്രങ്ങളും കിടക്കകളും പോലുള്ള വസ്തുക്കളുമായുള്ള സമ്പർക്കത്തിലൂടെ കുരങ്ങുപനി പടരാം.

യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി കേസുകൾ വർദ്ധിക്കുകയാണ്. പനി, പേശിവേദന, ലിംഫ് നോഡുകൾ എന്നീ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുന്നത്, മുഖത്തും ശരീരത്തിലും ചിക്കൻ പോക്‌സ് പോലുള്ള ചുണങ്ങും ഉണ്ടാകുന്നു.

സ്വവർഗാനുരാഗികൾ, ബൈസെക്ഷ്വൽ ആയവർ എന്നിവരിലാണ് കൂടുതലും രോഗം കണ്ടെത്തിയിരിക്കുന്നത്. മുറിവുകളോ തിണർപ്പുകളോ ഉണ്ടാകുമ്പോൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്തമാക്കി.