മങ്കിപോക്സ്; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം

മങ്കിപോക്സിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. അടുത്ത സമ്പര്‍ക്കത്തിലൂടെ ശരീരസ്രവങ്ങള്‍ വഴിയാണ് രോഗം പകരുക. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും വ്യാപിക്കുന്നതാണ് മങ്കിപോക്സ്.

അതേസമയം വിദേശത്ത് നിന്ന് സംസ്ഥാനത്ത് എത്തിയ ഒരാളെ മങ്കിപോക്സ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കി. മുന്‍പ് മങ്കിപോക്സ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കത്തിലുള്ളയാളാണ് ഇദ്ദേഹം