ചന്ദ്രയാൻ-3ന്റെ ലാന്റിങ്ങ് ക്യാമറകൾ പണി തുടങ്ങി, ചിത്രങ്ങൾ ലഭിച്ച് തുടങ്ങി

ചന്ദ്രയാൻ -3 ൽ നിന്നും അടുത്ത സന്തോഷ വാർത്ത കൂടി. എല്ലാം ശുഭം..പ്ളാൻ ചെയ്ത പോലെ ലാന്റിങ്ങ് ക്യാമറകൾ മിഴി തുറന്നു. ചിത്രങ്ങൾ ക്യാമറ ഒപ്പിയെടുത്ത് ഇന്ത്യയിലെ കേന്ദ്രത്തിലേക്ക് അയക്കാൻ തുടങ്ങി.ചന്ദ്രയാൻ -3 ദൗത്യത്തിലെ ലാൻഡർ ഇമേജർ ക്യാമറ 4 പകർത്തിയ ചന്ദ്രന്റെ ചിത്രങ്ങൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന പുറത്തുവിട്ടു. ഓഗസ്റ്റ് 23 ന് വൈകുന്നേരം 6:04 ന് ലാൻഡിംഗ് ട്രാക്കിൽ ഇറങ്ങും എന്ന് വീണ്ടും ഐ എസ് ആർ ഒ അറിയിച്ചു. എല്ലാം ശുഭകരമാണ്‌.

ലാൻഡർ ഇമേജർ ക്യാമറ 4 പകർത്തിയ ചന്ദ്രൻ ഉപരിതലം മനോഹരവും കമ്പിളി പുതപ്പ് പുതച്ച പോലുള്ള ചാന്ദ്ര ഭൂമിയുമാണ്‌ കാണുന്നത്.ചന്ദ്രയാൻ -3 ദൗത്യം ഷെഡ്യൂളിൽ ആണെന്നും സിസ്റ്റങ്ങൾ പതിവായി പരിശോധിക്കുന്നുണ്ടെന്നും ഐഎസ്ആർഒ അറിയിച്ചു. മുൻ കൂട്ടി ഷെഡ്യൂൾ ചെയ്ത കാര്യങ്ങൾ എല്ലാം കൃത്യമായി തന്നെ പ്രവർത്തിക്കുന്നു എന്നും രാജ്യത്ത് കാത്തിരിക്കുന്ന 140 കോടി ജനങ്ങൾക്കായി അറിയിപ്പിൽ പറയുന്നു

ലാൻഡിംഗ് പ്രവർത്തനങ്ങളുടെ തത്സമയ സംപ്രേക്ഷണം ഐ എസ് ആർ ഒയുടെ എല്ലാ സോഷ്യൽ മീഡിയ പ്ളാന്റ്ഫോമിലും ജനങ്ങൾക്ക് കാണാം. ഇത്തരത്തിൽ ഒരു സംഭവം ലൈവായി ജനങ്ങൾക്ക് കാണാൻ അവസരം ഒരുക്കുന്ന ഏക രാജ്യം ഇന്ത്യയാണ്‌. മുമ്പ് അമേരിക്കയും ചൈനയും ദൗത്യം നടത്തിയപ്പോൾ എല്ലാം രഹസ്യവും ആയിരുന്നു. ഇന്ത്യ ഇപ്പോൾ ആ നിമിഷങ്ങൾ ലൈവായി ലോകത്തിനു കാണിച്ച് കൊടുക്കുകയാണ്‌.

ചന്ദ്രനിൽ നിന്നും കൃത്യം 70 കിലോമീറ്റർ ഉയരത്തിൽ നിന്നാണ്‌ ഇപ്പോൾ എടുത്ത ചിത്രങ്ങൾ. എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും കൺട്രോൾ റൂമുകളിൽആവേശത്തിനിടയിൽ, മിഷൻ പ്ലാനിന്റെ എല്ലാ വിശദാംശങ്ങളും രണ്ടുതവണ പരിശോധിച്ചും കണക്കുകൂട്ടലുകൾ പരിശോധിച്ചും ഉറപ്പ് വരുത്തി. സോഫ്റ്റ് ലാൻഡിംഗിന്റെ ആത്മവിശ്വാസം ഇസ്‌റോ ചെയർമാൻ എസ് സോമനാഥ് പ്രകടിപ്പിച്ചു.

നിർണ്ണായകമായ ലാൻഡിംഗ് ദിവസത്തിന് മുന്നോടിയായി സമയമെടുത്ത്, ലോഞ്ചിനു മുന്നോടിയായുള്ള എല്ലാ തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയാക്കി.സംയോജിത മൊഡ്യൂളും ലാൻഡിംഗ് മൊഡ്യൂളും ചന്ദ്രനിലേക്കുള്ള യാത്രയിൽ കൈവരിച്ച തടസ്സങ്ങളില്ലാത്ത പുരോഗതിയാണെന്നും ഇസ്‌റോ ചെയർമാൻ എസ് സോമനാഥ് പ്രകടിപ്പിച്ചു.

ഇതുവരെ എല്ലാം ശരിയായിരുന്നതിനാൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്, ഈ നിമിഷം വരെ യാദൃശ്ചികതകളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഈ ഘട്ടം വരെ ഞങ്ങൾ എല്ലാ തയ്യാറെടുപ്പുകളും നടത്തി, എല്ലാ സിസ്റ്റങ്ങളും ഞങ്ങൾക്ക് ആവശ്യമായ രീതിയിൽ പ്രവർത്തിച്ചു. ഇപ്പോൾ, ഞങ്ങൾ ഒന്നിലധികം പരിശോധനകൾ നടത്തുകയാണ്‌. സിസ്റ്റങ്ങളുടെ ഡബിൾ വെരിഫിക്കേഷൻ എന്നിവയിലൂടെ ലാൻഡിംഗിന് തയ്യാറെടുക്കുകയാണ്.ഓഗസ്റ്റ് 23ന് വൈകിട്ട് 6.04ഓടെയാണ് ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങുന്നത്.ചന്ദ്രനിൽ വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് ആയിരിക്കും.40 വർഷം പരിശ്രമിച്ച് റഷ്യ നടത്തിയ നീക്കം പരാജയം ആയി എങ്കിൽ ഇന്ത്യ പ്രതിക്ഷയിലാണ്‌