ഭർത്താവിന്റെ അകാല വിയോ​ഗം സഹിക്കാനായില്ല,ഭർത്താവിനടുത്തേക്ക് ഭാര്യയും മക്കളും യാത്രയായി

ഭർത്താവിന്റെ അകാലി വിയോ​ഗം സഹിക്കാനാവത്തതിനാൽ ഭാര്യയും മക്കളും ആത്മഹത്യ ചെയ്തു. രണ്ട് കുട്ടികളെ ഉറക്കഗുളിക കൊടുത്ത് കൊലപ്പെടുത്തിയ യുവതി സ്വയം തീകൊളുത്തി മരിച്ചതാണെന്ന് പോലീസ് പറഞ്ഞു.നാഗർകോവിൽ കീഴനെശവാളർ കോളനിയിൽ രഞ്ജിത് കുമാറിന്റെ ഭാര്യ രാശി(28), മക്കളായ അക്ഷയ (5), അനുഷയ (3) എന്നിവരാണ് മരിച്ചത്.

രാശിയുടെ ഭർത്താവ് രഞ്ജിത് കുമാർ ഒരു വർഷം മുൻപ് അസുഖം ബാധിച്ച് മരിച്ചിരുന്നു. തുടർന്ന് രാശി മക്കളുമൊത്ത് ഭർതൃഗൃഹത്തിൽ കഴിഞ്ഞു വരികയായിരുന്നു. ഭർത്താവിന്റെ അകാല മരണത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണം.

തിങ്കളാഴ്ച രാവിലെ വീട്ടിലെ കുളിമുറിയിൽ ശബ്ദം കേട്ട് വീട്ടുകാർ എത്തുമ്പോഴാണ് രാശിയെ കത്തിക്കരിഞ്ഞനിലയിൽ കണ്ടത്. വീട്ടുകാരുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ കുട്ടികളെ തിരക്കിയപ്പോൾ മുറിക്കുള്ളിൽ മയങ്ങികിടക്കുന്ന നിലയിൽ കണ്ടു. തുടർന്ന് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു