മൂന്ന് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

വയനാട്: ഒളിച്ചോട്ടം ഇന്നൊരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്. വിവാഹിതരായവര്‍ മക്കളെയും പങ്കാളിയെയും ഉപേക്ഷിച്ച് ഒളിച്ചോടുന്ന പല സംഭവങ്ങളും ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒടുവിലായി സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വയനാട് വൈത്തിരിയില്‍ നിന്നുമാണ്. മൂന്ന് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. സംഭവത്തില്‍ യുവതിയെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു.

34കാരിയായ പിണങ്ങോട് സ്വദേശിനിയാണ് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കല്‍പ്പറ്റ് ഗുഡലായിക്കുന്ന് സ്വദേശിയോടൊപ്പം പോയത്. പതിനൊന്ന് വയസുള്ള ഇരട്ടക്കുട്ടികളുടെയും എട്ട് വയസുള്ള മറ്റൊരു കുട്ടിയുടെയും മാതാവായ യുവതിയാണ് കാമുകനൊപ്പം പോയത്. അമ്മയെ കാണാനില്ലെന്ന് കുട്ടികളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കുട്ടികളുടെ പരാതി സ്വീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

വൈത്തിരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയെ എസ് ഐ ദിനേശിന്റെ നേതൃത്വത്തിലാണ് റസ്റ്റ് ചെയ്തത്. യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.