നീതിക്കു വേണ്ടി തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തും; വാളയാർ പെൺകുട്ടികളുടെ അമ്മ

കേരളം നടുങ്ങിയ വാളയാർ കേസിൽ നീതിക്കു വേണ്ടി പെൺകുട്ടികളുടെ അമ്മ. തന്റെ കുഞ്ഞുങ്ങൾക്ക് നീതി കിട്ടാൻ തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. നടപടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് ഡിവൈഎസ്പി സോജനും എസ്. ഐ ചാക്കോയ്ക്കുമെതിരെ നടപടി വേണമെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

സ്ത്രീകൾക്ക് പ്രധാനം തലയിലെ മുടിയാണ്. കുറച്ചു ദിവസം കൂടി നോക്കിയിട്ടും നടപടിയെടുത്തില്ലെങ്കിൽ തല മുണ്ഡനം ചെയ്തു നേരിട്ട് ജനങ്ങളിലേയ്ക്ക് ഇറങ്ങാനാണ് തീരുമാനം. തന്റെ സങ്കടം ജനങ്ങൾ ഏറ്റെടുക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം. തന്റെ മക്കളെ കുറിച്ച് മോശമായി സംസാരിച്ച സോജനെ സർവീസിൽ നിന്ന് പുറത്താക്കണം. പെൺകുട്ടികളുടെ അമ്മ പറഞ്ഞു.