കാറിന് മുകളിൽ കുട്ടികളെ ഇരുത്തി യാത്ര, മോട്ടോർവാഹനവകുപ്പ് അന്വേഷണം തുടങ്ങി

കോഴിക്കോട് : മൂന്ന് കുട്ടികളെ കാറിന്‍റെ സൺറൂഫിൽ ഇരുത്തി അപകടകരാമയ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ മോട്ടോർവാഹനവകുപ്പ് അന്വേഷണം തുടങ്ങി. കൊടുവള്ളി സ്വദേശിയുടെ കാറിന് മുകളിലാണ് മൂന്ന് കുട്ടികളെ ഇരുത്തി അമിത വേഗതയില്‍ വാഹനം ഓടിച്ചത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലയിലായിരുന്നു സംഭവം.

കൊടുവള്ളി സ്വദേശിയുടെ ആഡംബര വാഹനത്തിന്റെ സൺ റൂഫിന് മുകളിൽ മൂന്ന് കൂട്ടികളെ ഇരുത്തി അമിതവേഗതയിൽ വാഹനം ഓടിക്കുകയായിരുന്നു. കെ.എൽ 57. എക്സ് 70 12 എന്ന വാഹനമാണ് അമിത വേഗതയിൽ സഞ്ചരിച്ചത്. തൊട്ട് പിന്നിൽ സഞ്ചരിച്ചിരുന്ന കാർ യാത്രക്കാർദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

പിന്നിട് ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. വാഹനത്തിലെ ആളുകൾ ഇത് തടയാൻ ശ്രമങ്ങൾ നടത്തിയെങ്കിലും കാറിന്റെ അമിത വേഗത കാരണം ഇവർക്ക് കാറിന്റെ മുന്നിലെത്താനായില്ല. മോട്ടോർവാഹനവകുപ്പ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.