ചവിട്ടുപടിയില്‍ കാല്‍ വഴുതി വീണ് ശശി തരൂര്‍ എം പിക്ക് പരിക്ക്

കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പാര്‍ലമെന്റിലെ തെക്കെ കവാടത്തിലെ ചവിട്ടുപടിയില്‍ കാല്‍ വഴുതി വീണ് പരിക്ക്. തരൂരിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ എംപിയുടെ ഇടതു കാലിന് പരിക്കേറ്റു. പാര്‍ലമെന്റിലെ തെക്കെ കവാടത്തിലെ ചവിട്ടുപടിയില്‍ കാല്‍ വഴുതി വീണാണ് പരിക്കേറ്റത്. തുടര്‍ന്നാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

പരിക്ക് പറ്റിയ വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് തരൂർ തന്നെയാണ് അറിയിച്ചത്. എംപിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ: “അല്‍പ്പം അസൗകര്യമുണ്ടായി. ഇന്നലെ പാര്‍ലമെന്റില്‍ ഒരു പടി ഇറങ്ങുന്നതിനിടെ വഴുതിവീണ് എന്റെ കാല്‍ ഉളുക്കിയിരുന്നു.

കുറച്ച് മണിക്കൂറുകളോളം അത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് വേദന കൂടിയതിനാല്‍ ആശുപത്രിയില്‍ പോകേണ്ടിവന്നു. ഇപ്പോള്‍ ആശുപത്രിയില്‍ കിടപ്പിലാണ്. ഇന്ന് പാര്‍ലമെന്റില്‍ വരാനാകില്ല. കൂടാതെ മണ്ഡലത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളും റദ്ദാക്കി ” തരൂർ കുറിച്ചു.