എംടി വാസുദേവന്‍ നായര്‍ ഷോ കാണിക്കുന്നു, പറയുന്നതില്‍ ആത്മാര്‍ഥത ഇല്ലെന്ന് ജി സുധാകരന്‍

ആലപ്പുഴ. എംടി വാസുദേവന്‍ നായരെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി സുധാകരന്‍. എംടിയെ ഏറ്റുപറഞ്ഞ് ചില സാഹിത്യകാരന്‍മാര്‍ ഷോ കാണിക്കുന്നു. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാന്‍ വരേണ്ട. ചിലര്‍ക്ക് ഭയങ്കര ഇളക്കം നേരിട്ട് പറയാതെ എംടിയെ പറയുന്നത് ഭീരുത്വം.

എംടി വാസുദേവന്‍ നായര്‍ ഷോ കാണിക്കുകയാണ്. പറയുന്നതില്‍ ആത്മാര്‍ഥതയില്ല. എത്രവലിയ വ്യക്തിയാണെങ്കിലും എംടി പറഞ്ഞതുകൊണ്ട് തങ്ങളും പറയുമെന്ന് മട്ടില്‍ പ്രതികരിച്ച് സാഹിത്യകാരന്മാര്‍ ഭീരുത്വമാണ് കാണിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷം ജനകീയ പ്രശ്‌നത്തില്‍ സ്വീകരിച്ചിട്ടുള്ള ചരിത്രപരമായ നിലപാടുണ്ട്.

പ്രതിപക്ഷത്തിരുന്നാലും ഭരണ പക്ഷത്തില്‍ ഇരുന്നാലും അവകാശങ്ങള്‍ക്കായി പ്രക്ഷോഭം നടത്തും. ഭരണം കൊണ്ട് മാത്രം ജനകീയ പ്രശ്‌നങ്ങള്‍ തീരില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.