മുകേഷും ദേവികയും ആ​ഗ്രഹിച്ചുപണിത കോടികൾ വിലമതിക്കുന്ന വീട് ഇനി ആർക്ക്,ചർച്ച

നടനും എംഎൽഎയുമായ മുകേഷിന്റേയും മേതിൽ ദേവികയുടേയും വിവാഹമോചന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഇരുവരുടെയും രണ്ടാം വിവാഹമാണ് എട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം അവസാനിക്കുന്നത്.

ഇപ്പോഴിതാ ഇവരുടെ ആഡംബര സൗധത്തെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. തിരുവനന്തപുരം കുമാരപുരത്തിനടുത്താണ് വീട്. നൃത്തവും നാടകവും ചെയ്യുന്നതിനുള്ള സൗകര്യങ്ങളെല്ലാം സാമന്യയിപ്പിച്ചാണ് ഒട്ടേറെ സൗകര്യങ്ങളോടെ അത്യാഢംബര സൗധം പണിതുയർത്തിയത്.

ദേവിക തന്നെയായിരുന്നു വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത്. വീടിന്റെ ഓരോ മുക്കും മൂലയും മനസ്സിൽ കണ്ടതുപോലെതന്നെയാണ് ദേവിക ഒരുക്കിയതും . പല രാജ്യങ്ങളിലെ ആർക്കിടെക്ച്ചറുകളും പരമ്പരാഗതമായ കേരളീയ ശൈലിയുമെല്ലാം കോർത്തിണക്കിയാണ് വീട് ഡിസൈൻ ചെയ്തത്. വീട്ടിലെ ലൈറ്റുകൾ ഡൽഹിയിൽ പോയി പറഞ്ഞുണ്ടാക്കിയതും വാതിലുകളും കുറ്റികളും വരെ പ്രത്യകം പറഞ്ഞു നിർമ്മിച്ചവയുമാണ്. മുകേഷിന്റെ അച്ഛന്റെ പേരാണ് വീടിന് ഇട്ടത്. മാധവം എന്ന പേരിൽ മനോഹരമായ സൗധം ഇന്ന് ആരും താമസിക്കാതെ പൂട്ടിക്കിടക്കുകയാണ്. എട്ടു വർഷത്തെ ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീണപ്പോൾ മേതിൽ ദേവിക ഈ വീട്ടിൽ നിന്നും സ്വന്തം വീടായ പാലക്കാട്ടേക്ക് മാറുകയായിരുന്നു.

2013 ലാണ് മുകേഷും ദേവികയും വിവാഹം കഴിക്കുന്നത്. കല്യാണം കഴിഞ്ഞ് 8 വർഷത്തിന് ശേഷമാണ് ഇരുവരും ബന്ധം പിരിയുന്നത്. ഇനിയുള്ള ജീവിതം പൂർണമായും നൃത്തത്തിനും കലയ്ക്കും വേണ്ടി മാറ്റിവെക്കാനാണ് തീരുമാനം. ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറാണ് ദേവിക.