അത് കണ്ട് കണ്മണി വൈലന്റ് ആയി, അമ്മയും മകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മുക്ത

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. മുക്തയുംം മകള്‍ കിയാരയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. കിയാര എന്നാണ് പേരെങ്കിലും കണ്മണി എന്നാണ് മുക്ത മകളെ വിളിക്കുന്നത്. മകളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയകളിലൂടെ മുക്ത പങ്കുവെയ്ക്കാറുണ്ട്. മുക്തയുടെ നാത്തൂന്‍ റിമി ടോമിയുടെ യൂട്യൂബ് വീഡിയോകളിലും മറ്റും കണ്മണി നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോള്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മകളെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ് മുക്ത.

”കുഞ്ഞ് ഉണ്ടായി കഴിഞ്ഞ് ഏകദേശം രണ്ട് വര്‍ഷത്തോളം ഞാന്‍ ബ്രേക്ക് എടുത്തിരുന്നു. പിന്നെ വന്ന നല്ല ചാന്‍സ് തമിഴിലെ ചന്ദ്രകുമാരി എന്ന സീരിയലിലേക്ക് ആണ്. അതിന് ശേഷവും ചെറിയ ബ്രേക്ക് എടുത്താണ് മലയാളത്തിലെ കൂടത്തായി എന്ന സീരിയലില്‍ അഭിനയിക്കുന്നത്. ഇത്രയും സിനിമകള്‍ ചെയ്തിട്ടും തനിക്ക് കൂടുതല്‍ പ്രശംസ ലഭിച്ചത് സീരിയലില്‍ നിന്നാണ്.

അതൊരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രം കൂടി ആയിരുന്നു. സീരിയലിലെ ഒരു രംഗത്തില്‍ ഞാന്‍ കുഞ്ഞിന് വിഷം കൊടുക്കുന്ന സീനുണ്ട്. അത് കണ്ട് കണ്മണി വല്ലാണ്ട് വയലന്റായി. ‘എന്തിനാണ് അമ്മ ഇങ്ങനെയൊക്കെ ചെയ്യുന്നേ, ഇശോപ്പയുടെ പിള്ളേരൊന്നും ഇങ്ങനെ ചെയ്യില്ലാട്ടോ’ എന്നൊക്കെ പറഞ്ഞ് എനിക്ക് വാണിങ് തന്നിരുന്നു. സിനിമാ നടിയായ അമ്മയും പ്രശസ്ത ഗായിക അമ്മായിയായും ഉള്ളത് കൊണ്ട് സെലിബ്രിറ്റി സ്റ്റാറ്റസിലാണ് കണ്മണി വളരുന്നതെന്ന് എല്ലാവരും കരുതിയാല്‍ അത് അങ്ങനെ അല്ല.

”റിമി ചേച്ചിയുടെ യൂട്യൂബ് ചാനലിന് വേണ്ടി എടുക്കുന്ന വീഡിയോകളിലൂടെയാണ് കൂടുതല്‍ ആളുകളും കണ്‍മണിയെ പരിചയപ്പെടുന്നത്. അത് പലരിലേക്ക് ഷെയര്‍ ചെയ്ത് പോവുകയും നല്ല റീച്ച് കിട്ടുകയും ചെയ്തിരുന്നു. പക്ഷേ ഇതിനെല്ലാം അപ്പുറം ഞങ്ങളുടെ വീട് സെലിബ്രിറ്റി വീടല്ല. പോഷ് ജീവിതവുമല്ല. സാധാരണ ലൈഫ് ആണ്. കണ്മണിയെ വളരെ ലാളിത്യത്തോടെയും മര്യാദയോടെയുമാണ് പെരുമാറാന്‍ പഠിപ്പിച്ചത്. പുറത്ത് പോകുമ്പോള്‍ എന്നെക്കാള്‍ ആളുകള്‍ ഇപ്പോള്‍ തിരിച്ചറിയുന്നത് മോളെയാണ്. എല്ലാവരോടും ബഹുമാനത്തില്‍ സംസാരിക്കണം, നന്നായി ചിരിക്കണം എന്നൊക്കെ അവളെ പഠിപ്പിച്ചിട്ടുണ്ട്.

കുടുംബ ജീവിതവും അഭിനയവും ഒന്നിച്ച് കൊണ്ട് പോവുന്നത് അത്ര നിസാര ജോലിയല്ല. പുതിയ പ്രോജക്ട് വരുമ്പോള്‍ മുതല്‍ ടെന്‍ഷന്‍ തുടങ്ങും. ഞാന്‍ പോകുമ്പോള്‍ മോളെ നോക്കാന്‍ നല്ലൊരു ആളെ കിട്ടണം. അവര്‍ നന്നായി നോക്കുമോ എന്നുള്ള ടെന്‍ഷന്‍. ക്ലാസുള്ള സമയത്താണെങ്കില്‍ ലാപ്‌ടോപ് നന്നായി കൈകാര്യം ചെയ്യുമോ? കൃത്യമായി ലോഗിന്‍ ചെയ്യുമോ? അങ്ങനെ നീളും ടെന്‍ഷന്റെ കാരണങ്ങള്‍. അവളുടെ എല്ലാ കാര്യങ്ങളും കഴിഞ്ഞിട്ട് എനിക്ക് ചെയ്യാന്‍ പറ്റുന്ന പ്രോജക്ടുകള്‍ മാത്രമേ താനിപ്പോള്‍ ചെയ്യുന്നതുള്ളുവെന്നാണ് മുക്ത സൂചിപ്പിക്കുന്നത്. മാസത്തില്‍ പത്ത് ദിവസമുള്ള ഷൂട്ടിങ്ങ് കണ്മണി അങ്ങ് അഡ്ജസ്റ്റ് ചെയ്യും. എല്ലാത്തിലും എനിക്ക് വലുത് കുടുംബം തന്നെയാണ്. പുറത്ത് ഒരുപാട് സുഹൃത്തുക്കളോ ബഹളങ്ങളോ ഒന്നുമില്ല. വര്‍ക്ക് കഴിഞ്ഞാല്‍ വീട്, ഞാന്‍, ഏട്ടന്‍, മോള്‍ ഈയൊരു ട്രയാങ്കിളാണ് തന്റെ ലോകം.

2015 ലായിരുന്നു റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയും മുക്തയും തമ്മിലുള്ള വിവാഹം നിശ്ചയിക്കുന്നത്. ആഗസ്റ്റ് മുപ്പതിന് ഇരുവരും ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ പോവുകയാണ്. 2016 ല്‍ മകള്‍ കിയാര ജനിച്ചു.