ആദ്യ രാത്രി വീട്ടിൽ പോണമെന്നു പറഞ്ഞ് കര‍ഞ്ഞോ, തുറന്നു പറഞ്ഞ് മുക്ത

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് മുക്ത. അഭിനേത്രി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് താരം. സ്റ്റേജ് ഷോകളിലും മറ്റും ഡാൻസുമായി നടി തിളങ്ങിയിട്ടുണ്ട്. വിവാഹശേഷമുണ്ടായ രസകരമായ അനുഭവങ്ങൾ വെളിപ്പെടുത്തി നടി മുക്ത. ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മുക്ത താമരഭരണി അനുഭവങ്ങളെക്കുറിച്ച് പറഞ്ഞത്, വാക്കുകൾ, ആദ്യ രാത്രി എനിക്ക് വീട്ടിൽ പോവണം എന്ന് ഞാൻ പറയുന്നുണ്ടെന്ന് പറഞ്ഞ് അമ്മയെ ഫോൺ ചെയ്തിരുന്നു. അത് ചേച്ചി പറ്റിച്ചതാണ്. ചുമ്മാ പ്രാങ്ക് പോലെ ചെയ്തതാണ്..

വിവാഹം കഴിഞ്ഞ അന്ന് ഞാനൊരു ചമ്മന്തിയുണ്ടാക്കിയിരുന്നു. പാചകമൊക്കെ അറിയാമായിരുന്നു. വീട്ടിലെ ജോലികളെല്ലാം ഞങ്ങൾ ചെയ്യുമായിരുന്നു. ഭക്ഷണം ഉണ്ടാക്കാൻ ഏറെയിഷ്ടമാണ്. കല്യാണം കഴിഞ്ഞ് ചെന്നാൽ അടുക്കള ജോലികളിലൊക്കെ സഹായിക്കണം. നമ്മൾ അടുക്കളയിൽ കയറുന്ന സമയത്ത് അയ്യോ വേണ്ടട്ടോ എന്ന് പറയുന്നത് സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ. പുറത്തുനിന്ന് നമുക്കെന്തെങ്കിലും ഓർഡർ ചെയ്യാമെന്നായിരുന്നു മമ്മി പറഞ്ഞത്. ചോറിട്ടാൽ മതിയോ എന്ന് ചോദിച്ചിരുന്നു. കഞ്ഞി മതിയെന്നായിരുന്നു ഞാൻ പറഞ്ഞത്. കഞ്ഞിക്കൊപ്പം നല്ല ടേസ്റ്റിയായുള്ള ചമ്മന്തിയും ഉണ്ടാക്കിയിരുന്നു. വേഗം തന്നെ അടുക്കളയിൽ കയറി കഞ്ഞിയൊക്കെ ഉണ്ടാക്കാൻ നോക്കിയിരുന്നു. ആർടിസ്റ്റാണ് എന്നൊന്നും പറഞ്ഞ് മാറി നിന്നിരുന്നില്ല.

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത ബിഗ് സ്‌ക്രീനിൽ എത്തുന്നത്. വിവിധ ചിത്രങ്ങളിൽ തിളങ്ങുന്നതിനിടെ തമിഴിലും അവസരം ലഭിച്ചു. ഗായികയും അവതാരികയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടു നിന്ന നടി പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി.

കൂടത്തായി എന്ന പരമ്പരയിൽ ഡോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മൂന്ന് പ്രാവശ്യം വേണ്ടെന്ന് വെച്ച കഥാപാത്രമായിരുന്നു അതെന്ന് താരം പറഞ്ഞിരുന്നു. കുടുംബാംഗങ്ങളും ആരാധകരുമെല്ലാം മികച്ച പിന്തുണയായിരുന്നു താരത്തിന് നൽകിയത്. കൂടത്തായി അവസാനിച്ചതിന് പിന്നാലെ വേലമ്മാളിലേക്ക് നടി ജോയിൻ ചെയ്തു. എം പത്മകുമാർ ചിത്രമായ പത്താം വളവിൽ പ്രധാന വേഷത്തിൽ കൺമണി എത്തിയിരുന്നു