ഭാര്യയാണ്‌ എന്റെ ജീവിത വിജയം, അമ്മയാണെന്റെ വഴികാട്ടി, അച്ഛനെനിക്ക് കരുത്ത് – ഗവർണ്ണർ ഡോ സി വി ആനന്ദബോസ്

‘ജനമാണ്‌ വലുത്. ജനങ്ങളുമായുള്ള ബന്ധം എന്നെ ഞാനാക്കി. ബംഗാളിൽ ചെന്നാലും ഞാൻ വലിയ ആൾ ഒന്നുമല്ല..ജനമാണ്‌ എനിക്കിഷ്ടം..സാധാരണക്കാരനോട് ഇടപെടാതെ എനിക്ക് ഒരു ദിവസം പോലും മുന്നോട്ട് പോകാൻ ആകില്ല’. പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസിന്റെ വാക്കുകൾ. കർമ്മ ന്യൂസ് ചീഫ് എഡിറ്റർ വിൻസ് മാത്യുവും ഡോ സി വി ആനന്ദബോസും തമ്മിൽ രാജ് ഭവനിൽ നടന്ന കൂടികാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

ഈ സുപ്രഭാതത്തിൽ നമുക്കൊപ്പം അഥിതിയായി ഉള്ളത് മലയാളികളുടെ അഭിമാനമാനം പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസ് ആണ്. അദ്ദേഹം ഗവർണ്ണർ ആയ ശേഷം 24/ 7 ജോലി ചെയ്യുകയാണ്.കളക്ടർ ആയിരിക്കുമ്പോഴും അദ്ദേഹം അങ്ങനെ തന്നെയായിരുന്നു. 19 മണിക്കൂർ താൻ ജോലി ചെയ്യും. പുലർച്ചെ 3 മണി മുതൽ രാത്രി 10 മണി വരെ.

‘എന്റെ കരുപിടിപ്പിച്ചത് എന്റെ അമ്മയും മുത്തശിയും ആണ്‌. എനിക്ക് ആർജവം തന്നത് എന്റെ അച്ചനാണ്‌. എന്റെ കൂടെ നിന്ന് എന്നെ ഞാനാക്കിയത് എന്റെ ഭാര്യ ലക്ഷ്മിയാണ്‌. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാക്കൾ കരുണാകരനും നായനാരും ആണ്‌. കരുണാകരനോട് ബഹുമനവും നായനാരോട് സ്നേഹവുമാണ്‌ ഇപ്പോഴും – ഡോ സി വി ആനന്ദബോസ് പറയുന്നു.

‘ഈശ്വരനില്ലാതെ ഞാനില്ല. ഒന്നും എനിക്കാവില്ല…ആ മഹാ കാരുണ്യം ഇല്ലാതെ. ജനമാണ്‌ വലുത്. ബംഗാളിൽ ചെന്നാലും ഞാൻ വലിയ ആൾ ഒന്നുമല്ല..ജനമാണ്‌ എനിക്കിഷ്ടം..സാധാരണക്കാരനോട് ഇടപെടാതെ എനിക്ക് ഒരു ദിവസം പോലും മുന്നോട്ട് പോകാൻ ആകില്ല. കർമ്മ ന്യൂസ് ചീഫ് എഡിറ്റർ വിൻസ് മാത്യുവും ഡോ സി വി ആനന്ദബോസും തമ്മിൽ രാജ് ഭവനിൽ നടന്ന കൂടികാഴ്ച്ച സംബന്ധിച്ച വീഡിയോ കാണുക.