ആരോഗ്യത്തോടെ എന്നും സന്തോഷമായിരിക്കൂ, മീനൂട്ടിക്ക് ആശംസയുമായി നമിത

ഏറെ ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്. ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്. മീനാക്ഷിയുടേതായി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുള്ള ചിത്രങ്ങൾ വൈറലായി മാറാറുണ്ട്. 23ാം പിറന്നാളാഘോഷിക്കുന്ന മീനാക്ഷിക്ക് ആശംസ അറിയിച്ച് ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം എത്തിയിട്ടുണ്ട്

മീനൂട്ടിയെന്ന ബെസ്റ്റ് ഫ്രണ്ടിന് പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് നമിത ഇപ്പോൾ. തന്റെ തോളിൽ കയറിയുള്ള മീനാക്ഷിയുടെ ഫോട്ടോയും നമിത പോസ്റ്റ് ചെയ്തിരുന്നു. ബാപ്പി ബർത്ത് ഡേ എപികെ. ഞാൻ നിന്റെ ഹൃദയത്തെയും ദയയേയും ആരാധിക്കുന്നു. നീയെപ്പോഴും നീയായിരിക്കുക. ആരോഗ്യത്തോടെ എന്നും സന്തോഷമായി കഴിയാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെയെന്നായിരുന്നു നമിത കുറിച്ചത്. മീനാക്ഷിയെ ടാഗ് ചെയ്തുള്ള പോസ്റ്റ് ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.

രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിബിഎസ് വിദ്യാർത്ഥിനിയാണ് മീനാക്ഷി. പഠിച്ച് നല്ലൊരു ഡോക്ടറായി കാണാൻ ആഗ്രഹമുണ്ട്. അച്ഛനെപ്പോലെ സിനിമയിൽ വരാനായിരുന്നില്ല പേരിനൊപ്പം ഡോക്ടർ ചേർക്കാനാണ് അവൾ ആഗ്രഹിച്ചതെന്നായിരുന്നു ദിലീപ് നേരത്തെ പറഞ്ഞത്. ടിക് ടോക് വീഡിയോയിലൂടെയായി അഭിനയത്തിലും കഴിവുണ്ടെന്നും ഇടയ്ക്ക് മീനാക്ഷി തെളിയിച്ചിരുന്നു.

മീനാക്ഷിയുടെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഇക്കാര്യത്തിൽ ഒരു സൂചനയോ പ്രതികരണമോ താരപുത്രിയുടെ ഭാഗത്ത് നിന്നോ ദിലീപിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല. ദിലീപ്-കാവ്യാമാധവൻ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ വിവരം അറിയാനും ആരാധകർ കാത്തിരിക്കുകയാണ്. 2016ൽ ആയിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതർ ആവുന്നത്. വിവാഹത്തിന് പിന്നാലെ കാവ്യ സിനിമ വിടുകയും ചെയ്തു. ദിലീപിന് കൈ നിറയെ ചിത്രങ്ങളാണ്.