ഇതൊന്നും സാമാന്യ ബോധമുള്ള ഒരു മലയാളിയ്ക്കും ഇഷ്ടമാകുന്നില്ല എന്ന് നിങ്ങള്‍ മനസ്സിലാക്കുക, ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ച് നന്ദു മഹാദേവ

കലാഭവന്‍ മണിയുടെ അനുജനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ അമിതമായി ഉറക്കഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.തനിക്ക് ഭരതനാട്യം അവതരിപ്പിക്കാന്‍ സംഗീത നാടക അക്കാദമി അനുമതി നല്‍കിയില്ലെന്ന് ആരോപിച്ച് അദ്ദേഹം നേരത്തെ രംഗത്ത് എത്തിയിരുന്നു.അക്കാദമി സെക്രട്ടറി ഈ ആവശ്യം ഉന്നയിച്ചതിന് തന്നെ ജാതീയമായി അധിക്ഷേപിച്ചു എന്നും ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നന്ദു മഹാദേവ.ജാതീയതയും വര്‍ണ്ണ വെറിയും ആധിപത്യ മനഃസ്ഥിതിയും ഒക്കെ മനസ്സില്‍ കൊണ്ടു നടക്കുന്ന കാളവണ്ടി യുഗത്തില്‍ കിടക്കുന്ന പഴയ തലമുറയിലെ അപൂര്‍വ്വം ചില മനുഷ്യര്‍ ഇപ്പോഴും ഇവിടെയുണ്ട്…സാമൂഹികമായും സാംസ്‌കാരികമായും ഒക്കെ എത്ര ഉയര്‍ന്ന നിലയില്‍ ആണെന്ന് അഭിനയിച്ചാലും അവരുടെ ഉള്ളിലെ അവിഞ്ഞ മനസ്ഥിതി ഇടയ്ക്കിടയ്ക്ക് തള്ളിത്തള്ളി പുറത്തു വന്നുകൊണ്ടിരിക്കും…അത്തരം ആള്‍ക്കാര്‍ അങ്ങ് മുകളിലോട്ട് പോകുന്നത് വരെ ഇത്തരം ഉച്ചനീചത്വങ്ങള്‍ ഇനിയും നമ്മള്‍ കേള്‍ക്കേണ്ടി വരും.-നന്ദു ഫേസ്ബുക്കില്‍ കുറിച്ചു.

നന്ദുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം,പ്രിയപ്പെട്ട കലാകാരന്‍ രാമകൃഷ്ണന്‍ ചേട്ടന് ഐക്യദാര്‍ഢ്യം.ലളിതമായി കല്ലുവച്ച നുണ പറഞ്ഞതാരാണ് എന്നൊക്കെ സമൂഹത്തിന് മനസ്സിലായിട്ടുണ്ട്..ജാതീയതയും വര്‍ണ്ണ വെറിയും ആധിപത്യ മനഃസ്ഥിതിയും ഒക്കെ മനസ്സില്‍ കൊണ്ടു നടക്കുന്ന കാളവണ്ടി യുഗത്തില്‍ കിടക്കുന്ന പഴയ തലമുറയിലെ അപൂര്‍വ്വം ചില മനുഷ്യര്‍ ഇപ്പോഴും ഇവിടെയുണ്ട്…സാമൂഹികമായും സാംസ്‌കാരികമായും ഒക്കെ എത്ര ഉയര്‍ന്ന നിലയില്‍ ആണെന്ന് അഭിനയിച്ചാലും അവരുടെ ഉള്ളിലെ അവിഞ്ഞ മനസ്ഥിതി ഇടയ്ക്കിടയ്ക്ക് തള്ളിത്തള്ളി പുറത്തു വന്നുകൊണ്ടിരിക്കും…അത്തരം ആള്‍ക്കാര്‍ അങ്ങ് മുകളിലോട്ട് പോകുന്നത് വരെ ഇത്തരം ഉച്ചനീചത്വങ്ങള്‍ ഇനിയും നമ്മള്‍ കേള്‍ക്കേണ്ടി വരും ഇതുപോലെ പലരും വേദന അനുഭവിക്കേണ്ടിയും വരും.ഇതൊന്നും സാമാന്യ ബോധമുള്ള ഒരു മലയാളിയ്ക്കും ഇഷ്ടമാകുന്നില്ല എന്ന് നിങ്ങള്‍ മനസ്സിലാക്കുക.ജാതി മത ലിംഗ വര്‍ണ്ണ ഭേദമില്ലാത്ത ഒരു മനസ്സാണ് ഞങ്ങള്‍ക്കുള്ളത്.നിങ്ങടെ കാഴ്ചയില്‍ പറയനാണ്.ഞങ്ങടെ കാഴ്ചയില്‍ ഞങ്ങളെപ്പോലെ മനുഷ്യനാണ്.കലാകാരനാണ്.മുറിവേറ്റ മനസ്സിനൊപ്പം.