ചിരൂ..നിങ്ങളെന്തൊരുഗ്രന്‍ മനുഷ്യനായിരുന്നിരിക്കണം,മേഘ്‌നാ..നിങ്ങളുടെ ചിരികള്‍ വറ്റാതിരിക്കട്ടെ, ദീപ നിശാന്ത് പറയുന്നു

അന്തരിച്ച കന്നട നടന്‍ ചിരഞ്ജീവി സര്‍ജയുടെ ഭാര്യയും നടിയുമായ മേഘ്‌ന രാജിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിനൊപ്പം നിറവയറില്‍ കയ്യും വെച്ചിരിക്കുന്ന മേഘ്‌നയുടെ ചിത്രങ്ങള്‍ ഞെടിയിണയില്‍ വൈറലായി.ചിരിച്ചുകൊണ്ടാണ് മേഘ്‌ന ഇരിക്കുന്നതെങ്കിലും ഉള്ളില്‍ കുന്നോളം സങ്കടം ഉണ്ടെന്ന് പലരും പറയാതെ പറഞ്ഞു.ഇപ്പോള്‍ മേഘനയുടെ ബേബി ഷവര്‍ ചിത്രങ്ങളെ കുറിച്ച് അധ്യാപിക ദീപ നിശാന്ത് പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.സ്‌നേഹരാഹിത്യത്താല്‍ പരസ്പരം പരിക്കേല്‍പ്പിക്കുന്ന പല ദമ്പതിമാരെയും കണ്ടിട്ടുണ്ട്..’പിറക്കാതിരുന്നെങ്കില്‍,പാരില്‍ നാം സ്‌നേഹിക്കുവാന്‍,വെറുക്കാന്‍ നമ്മില്‍ക്കണ്ടുമുട്ടാതെയിരുന്നെങ്കില്‍’എന്ന പരിദേവനം ജീവിച്ചിരിക്കുന്ന എത്രയോ ദമ്പതിമാരില്‍ നിന്നും ഉയരുന്നുണ്ടാകണം?അതിനിടയിലാണ് ഈ ചിത്രം മനോഹരമാകുന്നത്..അതിലൊരാള്‍ നമ്മെ സംബന്ധിച്ചിടത്തോളം ഈ ഭൂമിയില്‍ ഇന്നില്ല..പക്ഷേ മറ്റേയാളത് സമ്മതിക്കുന്നില്ല.’നഷ്ടവസന്തസ്ഥലികളില്‍ നിന്നു സമൃദ്ധവസന്തതടങ്ങളിലേക്കിളവറ്റു പറക്കും പക്ഷികള്‍ പോല്‍’ജീവിതം തിരികെ പിടിക്കാന്‍ ശ്രമിക്കുന്ന ഈ പെണ്‍കുട്ടിയോട് വല്ലാത്തൊരിഷ്ടമുണ്ട്.-ദീപ ഫേസ്ബുക്കില്‍ കുറിച്ചു.

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,വിവാഹം എന്ന വ്യവസ്ഥയിലേക്ക് പ്രവേശിക്കുന്നപാടെ സ്വിച്ചിടും പോലെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതല്ല പ്രണയം.. അത് തീര്‍ത്തും സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്..ഒരാളുടെ മറവികളാണ് ദാമ്പത്യത്തെ മനോഹരമാക്കുന്നതെന്ന വാചകം എവിടെയോ വായിച്ചതോര്‍ക്കുന്നു..സ്വന്തം ഇഷ്ടങ്ങളുടെ മറവികളിലൂടെയാണ് പല ദാമ്പത്യങ്ങളും’സുന്ദരമായി’നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്..പലതും മറന്നു വെക്കേണ്ടി വരുന്നതും ഇഷ്ടങ്ങളുപേക്ഷിക്കേണ്ടി വരുന്നതും പൊതുവെ സ്ത്രീകളായിരിക്കും..സ്‌നേഹരാഹിത്യത്താല്‍ പരസ്പരം പരിക്കേല്‍പ്പിക്കുന്ന പല ദമ്പതിമാരെയും കണ്ടിട്ടുണ്ട്..’പിറക്കാതിരുന്നെങ്കില്‍,പാരില്‍ നാം സ്‌നേഹിക്കുവാന്‍,വെറുക്കാന്‍ നമ്മില്‍ക്കണ്ടുമുട്ടാതെയിരുന്നെങ്കില്‍’എന്ന പരിദേവനം ജീവിച്ചിരിക്കുന്ന എത്രയോ ദമ്പതിമാരില്‍ നിന്നും ഉയരുന്നുണ്ടാകണം?അതിനിടയിലാണ് ഈ ചിത്രം മനോഹരമാകുന്നത്..അതിലൊരാള്‍ നമ്മെ സംബന്ധിച്ചിടത്തോളം ഈ ഭൂമിയില്‍ ഇന്നില്ല..പക്ഷേ മറ്റേയാളത് സമ്മതിക്കുന്നില്ല.’നഷ്ടവസന്തസ്ഥലികളില്‍ നിന്നു സമൃദ്ധവസന്തതടങ്ങളിലേക്കിളവറ്റു പറക്കും പക്ഷികള്‍ പോല്‍’ജീവിതം തിരികെ പിടിക്കാന്‍ ശ്രമിക്കുന്ന ഈ പെണ്‍കുട്ടിയോട് വല്ലാത്തൊരിഷ്ടമുണ്ട്.നോക്കൂ..അവരെത്ര മനോഹരമായി ചിരിക്കുന്നു.അവര്‍ക്കാ കുഞ്ഞിനോട് സ്‌നേഹമുണ്ട്.ആ കുഞ്ഞ് ചിരിക്കണമെന്നാഗ്രഹമുണ്ട്.സ്‌നേഹമുള്ള ആഹ്ലാദം നിറഞ്ഞ അന്തരീക്ഷത്തിലേക്ക് തന്റെ കുഞ്ഞ് പെറ്റു വീഴണമെന്ന് മോഹമുണ്ട്..ചിരൂ..നിങ്ങളെന്തൊരുഗ്രന്‍ മനുഷ്യനായിരുന്നിരിക്കണം,മേഘ്‌നാ..നിങ്ങളുടെ ചിരികള്‍ വറ്റാതിരിക്കട്ടെ…