ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും, ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം

ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും യുകെയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും എക്സിലൂടെ ആശംസാ സന്ദേശത്തോടൊപ്പം അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

യുകെ പൊതുതെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയം നേടിയ കെയ്ർ സ്റ്റാർമറിന് ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. പരസ്പര വളർച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന, എല്ലാ മേഖലകളിലും, ഇന്ത്യയും യുകെയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു,” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

കെയ്ർ സ്റ്റാർമറിനെ അഭിനന്ദിക്കുന്നതിനൊപ്പം ഇന്ത്യ-യുകെ ബന്ധം ആഴത്തിലാക്കുന്നതിൽ സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഋഷി സുനക് വഹിച്ച പങ്കിനേയും അദ്ദേഹം എടുത്തു പറഞ്ഞു. നന്ദി അറിയിക്കാനും പ്രധാനമന്ത്രി മറന്നില്ല.