വനത്തില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശിയെ രക്ഷപ്പെടുത്തി, വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

തൊടുപുഴ. ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി. കോഴിക്കോട് സ്വദേശിയായ യുവാവാണ് വനത്തില്‍ കുടുങ്ങിയത്. കാല്‍വരി മൗണ്ടിന് താഴെ ഇരുട്ടുകാനത്താണ് യുവാവിനെ അവശനിലയില്‍ കണ്ടെത്തിയത്. ആദിവാസികളാണ് യുവാവിനെ കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു.

അതേസമയം യുവാവ് എന്തിനാണ് വനമേഖലയില്‍ എത്തിയതെന്ന് വ്യക്തമല്ല. യുവാവിന് ബോട്ട് മാര്‍ഗം അഞ്ചുരുളിയിൽ എത്തിച്ചു. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. കാല്‍വരി മൗണ്ട് ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. വ്യൂ പോയന്റയാതില്‍ അവിടെ നിന്ന് താഴേക്ക് എത്തിയതാണോ എന്ന് അന്വേഷിക്കുന്നുണ്ട്.