ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ എടുത്തു കിണറ്റില്‍ ഇടാന്‍ തോന്നുകയാണെന്നു നവ്യ നായര്‍

ടൂവീലര്‍ ലൈസന്‍സ് നേടിയതോടെ തന്റെ ഇഷ്ട വാഹനം സ്വന്തമാക്കി ട്രിപ്പിംഗ് മോഡിലാണ് നടി മഞ്ജു വാര്യര്‍ ഇപ്പോൾ. ബിഎംഡബ്ല്യൂ ബൈക്കില്‍ ബാക്ക് ജാക്കറ്റും അണിഞ്ഞ് റൈഡിന് പോകാനൊരുങ്ങിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.

ഈ ചിത്രങ്ങള്‍ക്ക് താഴെ നടി നവ്യ നായര്‍ ഇട്ടിരിക്കുന്ന കമന്റാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറല്‍ ആകുന്നത്. മഞ്ജു വാര്യര്‍ ബൈക്കില്‍ ഇരിക്കുന്ന ഫോട്ടോ പങ്കുവച്ച്, ‘സമ്മതിച്ചു ചേച്ചീ.. ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ എടുത്തു കിണറ്റില്‍ ഇടാന്‍ തോന്നുന്നു’ എന്നാണ് നവ്യ കുറിച്ചിട്ടുള്ളത്. കമന്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. തങ്ങള്‍ക്കൊരു പ്രചോദനമാണ് മഞ്ജുവെന്നാണ് നിരവധിപേർ കമന്റ് ചെയ്തിട്ടുള്ളത്. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ബിഎംഡബ്ല്യു ബൈക്ക് മാസങ്ങള്‍ക്ക് മുമ്പാണ് മഞ്ജു സ്വന്തമാക്കിയിരുന്നത്.

നടന്‍ അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്ര പോയതിന് ശേഷമാണ് സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയെന്ന് മഞ്ജു ഒരു അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. തുടർന്നാണ് മഞ്ജു ലൈസന്‍സ് സ്വന്തമാക്കുന്നത്. പിന്നീട് അഡ്വഞ്ചര്‍ ബൈക്ക് എടുക്കുകയായിരുന്നു.

അടുത്തിടെയായി നടന്‍ സൗബിനൊപ്പം താരം നടത്തിയ ബൈക്ക് റൈഡിന്റെ ചിത്രങ്ങൾ ഇതിനിടെ വൈറലായിരുന്നു. ‘വെള്ളരി പട്ടണം’ ആണ് മഞ്ജു വാര്യരുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം. ‘അമ്രികി പണ്ഡിറ്റ്’ എന്ന ഹിന്ദി ചിത്രമാണ് മഞ്ജുവിന്റെതായി തയ്യാറാവുന്നത്.