നയന്‍താര- വിഗ്നേഷ് വിവാഹം നെറ്റ്ഫ്‌ളിക്‌സ് തന്നെ സംപ്രേക്ഷണം ചെയ്യും

നയന്‍താരയുടെയും വിഗ്നേഷിന്റെയും വിവാഹ ദൃശ്യങ്ങള്‍ നെറ്റ്ഫ്‌ളിക്‌സ് തന്നെ സംരക്ഷണം ചെയ്യും. പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും നെറ്റ്ഫ്‌ളിക്‌സ് പറയുന്നു. നയന്‍താരയ്ക്കും വിഗ്നേഷിനും നോട്ടീസ് അയച്ചുവെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

പുതുമയുള്ള എല്ലാത്തരത്തിലുള്ള കണ്ടന്റുകള്‍ നെറ്റ്ഫ്‌ളിക്‌സ് പ്രക്ഷകരിലേക്ക് എത്തിക്കും. തമിഴ് സിനിമലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന താരമാണ് നയന്‍താര. 20 വര്‍ഷമായി അവര്‍ അഭിനയിക്കുന്നു. നെറ്റ്ഫ്‌ളിക്‌സും ഗൗതം മേനോനും ചേര്‍ന്ന് ഒരുക്കിയ ആ വിസ്മയം ഉടന്‍ തന്നെ പ്രക്ഷകരിലേക്ക് എത്തുമെന്ന് നെറ്റ്ഫ്‌ളിക്‌സ് പറയുന്നു.

മഹബലിപുരത്തെ ആഡംബര വിവാഹം 25കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ളിക്‌സിന് നല്‍കിയത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ തുടങ്ങി നിരവധി പ്രമുഖരാണ് വിവാഹത്തില്‍ പങ്കെടുത്തത്. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ സംവിധായകന്‍ ഗൗതം മേനോനാണ് വിവാഹമൊരുക്കിയത്.