ചെട്ടിക്കുളങ്ങ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി നയൻ‌താരയും വിഗ്നേഷ് ശിവനും

കേരള സന്ദർശനത്തിനിടെ ചെട്ടിക്കുളങ്ങ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി നടി നയൻ‌താരയും ഭർത്താവ് വിഗ്നേഷ് ശിവനും. ഇരുവരും ചേർന്ന് ക്ഷേത്ര ദർശനം നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. വിവാഹ ശേഷം ഇരുവരും തിരുപ്പതി ക്ഷേത്രത്തിൽ എത്തിയതും, ദർശനം നടത്തിയതും വാർത്തയായിരുന്നു

വിഗ്നേഷിന്റെ കൈപിടിച്ചു, നെറുകയിൽ സിന്ദൂരം ചാർത്തി സന്തോഷവതിയായാണ് നയൻതാര ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഇരുവർക്കും ഉപഹാരവും നൽകി. കഴിഞ്ഞ ദിവസം അമ്മ ഓമന കുര്യനെ കാണാൻ നയൻ‌താര കൊച്ചിയിൽ എത്തിയിരുന്നു

ഞായറാഴ്ച ഉച്ചയോടെയാണ് നയൻതാരയും വി​ഗ്നേഷ് ശിവനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കറുത്ത വേഷത്തിലായിരുന്നു വി​ഗ്നേഷ് ശിവൻ. നയൻതാര ഓറഞ്ച് ചുരിദാറിലും. ഇരുവരും മാധ്യമങ്ങളെ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല. മാധ്യമങ്ങളെ കാണാനായി ഒരുദിവസം മാറ്റിവെച്ചിട്ടുണ്ടെന്നാണ് വിവരം

എത്രദിവസം കേരളത്തിലുണ്ടാവുമെന്നോ എവിടെയെല്ലാം സന്ദർശിക്കുമെന്നോ അറിവായിട്ടില്ലെങ്കിലും ഏതാനും ദിവസം ദമ്പതികൾ കേരളത്തിലുണ്ടാവുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് മഹാബലിപുരത്തുവെച്ച് വി​ഗ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്