എല്‍ഡിഎഫില്‍ അവഗണന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തിടത്ത് മത്സരിക്കുമെന്ന് എന്‍സിപി

കോട്ടയം. എല്‍ഡിഎഫില്‍ അവഗണന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എന്‍സിപി. എന്‍സിപി ഔദ്യോഗിക വിഭാഗം പ്രസിഡന്റ് എന്‍എ മുഹമ്മദ് കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയം, ആറ്റിങ്ങല്‍, കൊല്ലം, ആലപ്പുഴ, ഇടുക്കി, ചാലക്കുടി, തൃശ്ശൂര്‍, പാലക്കാട്, പൊന്നാനി, കോഴിക്കോട് എന്നി മണ്ഡലങ്ങളിലാണ് എന്‍സിപി മത്സരിക്കുക.

എല്‍ഡിഎഫ് യോഗങ്ങളിലേക്ക് വിളിക്കുന്നില്ലെന്നും മന്ത്രി എകെ ശശീന്ദനെ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും. തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചില്ലെന്നുമാണ് ആരോപണം. ചിപ്‌നവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരവുമുള്ളത് തങ്ങളുടെ വിഭാഗത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ എന്‍സിപിയില്‍ നിന്നും പിളര്‍ന്ന് പോയ അജിത് പവാര്‍ പക്ഷം ബിജെപി ശിവസേന സഖ്യത്തില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചത്.