ഇങ്ങനെയും ഫോട്ടോഷൂട്ടോ, വിവാഹ സങ്കല്‍പ്പ ചിത്രങ്ങള്‍ മാറ്റി മറിച്ച ചിത്രങ്ങള്‍ വൈറല്‍

പലപ്പോഴും ഫോട്ടോഷൂട്ടുകള്‍ എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കുന്നവരാണ് പലരും. വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീവെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടുകളാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ശ്രദ്ധ പിടിച്ചു പറ്റാറുള്ളത്. എങ്ങനെ വ്യത്യസ്തമായി ഫോട്ടോഷൂട്ട് നടത്താം എന്നതിനെ തുടര്‍ന്ന് മാറി മറിഞ്ഞ പല സങ്കല്‍പ്പങ്ങളുമുണ്ട്. ചിലതൊക്കെ കൈവിട്ട് പോയോ എന്ന് സോഷ്യല്‍ മീഡിയ തന്നെ ചര്‍ച്ച ചെയ്യാറുണ്ട്.

വളരെ പെട്ടെന്നാണ് ചില ഫോട്ടോ ഷൂട്ടുകള്‍ വൈറലായി മാറുന്നത്. അതിരുവിട്ട് പോകുന്ന ഫോട്ടോഷൂട്ടുകള്‍ക്ക് വിമര്‍ശനവും ഉയരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത് അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ടാണ്. കേരള ഫോട്ടോഗ്രാഫി ഗാലറി എന്ന ഇസ്റ്റാഗ്രാം പേജില്‍ പുറത്തെത്തിയ ഫോട്ടോഷൂട്ട് പ്രശംസയും വിമര്‍ശനവും ഒരുപോലെ ഏറ്റുവാങ്ങുകയാണ്.

 

ഒരു സേവ് ദ ഡേറ്റ് പ്രീ വെഡിങ് ഫോട്ടോഷൂട്ടിന്റെ ഭാഗമായുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മറ്റുള്ളവയില്‍ നിന്നും ഫോട്ടോഷൂട്ടിന്റെ പ്രമേയം ആണ് സോഷ്യല്‍ മീഡിയകളില്‍ ഈ ചിത്രങ്ങള്‍ ശ്രദ്ധേയമാകാന്‍ കാരണമായത്. ഇതൊക്കെ എങ്ങനെ സാധിക്കുന്നു, വളരെ മോശമായ പ്രവണത തുടങ്ങി കമന്റുകള്‍ ചിത്രത്തിന് ലഭിക്കുന്നുണ്ട്.