വിവരാവകാശ കമ്മീഷണർമാരായി മാധ്യമ പ്രവർത്തകർ

സംസ്ഥാനത്ത് പുതിയ വിവരാവകാശ കമ്മീഷണർമാർ. തൃഭൂമിയുടെ മുൻ ചീഫ് സബ് എഡിറ്റർ ടി.കെ.രാമകൃഷ്ണൻ, മലയാള മനോരമ ചീഫ് സബ് എഡിറ്റർ സോണിച്ചൻ പി.ജോസഫ് എന്നിവരാണ് പുതിയ വിവരാവകാശ കമ്മീഷണർമാർ. മൂന്ന് വർഷമാണ് കാലാവധി.

ടി.കെ.രാമകൃഷ്ണൻസി.പി.ഐ നോമനിയാണ്.
തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡൻറായി പ്രവർതിച്ചിട്ടുള്ള ശ്രീ.സോണിച്ചൻ കേരള കോണ്ഗ്രസ്സ്(എം) നോമിനിയാണ്.കേരളത്തിൽ 3 വിവരാവകാശ കമ്മീഷണർമാർ ഉണ്ട് എങ്കിലും പല ഓഫീസുകളിൽ നിന്നും അപേക്ഷകർക്ക് യഥാവിധി വിവരാവകാശ രേഖകൾ അനുവദിക്കുന്നില്ല. ഓഫീസ് മേധാവികളേ ബാധിക്കുന്ന വിവരങ്ങൾ ആണെങ്കിൽ അത്തരം കാര്യങ്ങൾ നല്കാറുമില്ല. പരാതിക്കാർ അപ്പീൽ പോയി വരുമ്പോൾ ഉണ്ടാകുന്ന കാലതാമസം മുൻ നിർത്തി തുടർന്ന് പലരും അപ്പിലും നല്കാറില്ല.

പുതിയ വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്ക് ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റർ മനോഹരൻ മോറായിയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു.മോറായിയുടെ പേര് മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ പരിഗണനയിലിരിക്കെ ദേശാഭിമാനിയിൽ നിന്നു കഴിഞ്ഞ വർഷം വിരമിച്ച കൊച്ചി മുൻ ന്യൂസ് എഡിറ്റർ R സാംബൻ്റെ പേരുമായി വൈക്കം വിശ്വൻ നേരിട്ട് മുഖ്യമന്ത്രിയെ സമീപിച്ചു. വൈക്കം വിശ്വൻ്റെ ജീവചരിത്ര രചയിതാവാണ് സാംബൻ.
ഇരു പേരുകളും മുഖ്യമന്ത്രി പാർട്ടി സെക്രട്ടേറിയറ്റിലേക്ക് അയച്ചു.

സെക്രട്ടേറിയറ്റിലെ ചർച്ചയിൽ ദേശാഭിമാനി റസിഡൻ്റ് എഡിറ്റർ വി.ബി. പരമേശ്വരൻ്റെ പേരും ഉയർന്നു വന്നു. പരമേശ്വരനും മനോഹരൻ മോറായിയും മേയിൽ വിരമിക്കാനിരിക്കെ ഉടൻ നിയമനം വേണ്ടെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ഇതോടെ തസ്തിക കേരള കോൺഗ്രസ് (എം)നു നൽകാൻ തീരുമാനിച്ചു.